കോർ-എപ്പിസ്ക്കോപ്പാ

ചില ക്രൈസ്തവ സഭകളിൽ, എപ്പിസ്ക്കോപ്പായുടെ താഴെയുള്ള ഒരു വൈദിക പദവിയാണ് കോർ-എപ്പിസ്ക്കോപ്പാ(chorepiscopus/chorbishop). ഗ്രാമത്തിന്റെ എപ്പിസ്ക്കോപ്പാ അഥവാ ഗ്രാമത്തിന്റെ ബിഷപ്പ് എന്നാണ് കോർ-എപ്പിസ്ക്കോപ്പാ എന്ന വാക്കിന്റെ അർത്ഥം.

ചരിത്രം

കോർ-എപ്പിസ്ക്കോപ്പാ പദവിയെക്കുറിച്ച് സഭാചരിത്രകാരനായിരുന്ന യൂസേബിയസ് രേഖപ്പെടുത്തിയിട്ടുണ്ട്. [1]സഭകളുടെ ആദിമ കാലത്ത് കോർ-എപ്പിസ്ക്കോപ്പമാർക്ക് 'ഗ്രാമത്തിന്റെ ബിഷപ്പ്' എന്ന വിശേഷണം അന്വർത്ഥമാക്കും വിധം ഒരു ബിഷപ്പിനുണ്ടായിരുന്ന ഒട്ടു മിക്ക അധികാരങ്ങളും ഉണ്ടായിരുന്നു. എന്നാൽ പിന്നീട് ചേർന്ന പല സുന്നഹദോസുകളും കോർ-എപ്പിസ്ക്കോപ്പമാരുടെ അധികാരങ്ങളിൽ പലതും നീക്കം ചെയ്യുകയോ പരിമിതപ്പെടുത്തുകയോ ചെയ്തു. ചില സഭകളിൽ ഈ സ്ഥാനം തന്നെ ഇല്ലാതെയാവുകയും ചെയ്തു.

ആധുനിക കാലത്ത്

പൗരസ്ത്യ ഓർത്തഡോക്സ് സഭകളിലും ചില കത്തോലിക്കാ റീത്തുകളിലും കോർ-എപ്പിസ്ക്കോപ്പാ പദവി നിലവിലുണ്ട്. ഓർത്തഡോക്സ് സഭകളിൽ വിവാഹിതരായ വൈദികർക്ക് ലഭിക്കാവുന്ന ഏറ്റവും ഉയർന്ന പൗരോഹിത്യ സ്ഥാനമാണ് കോർ-എപ്പിസ്ക്കോപ്പാ. മാർത്തോമ്മാ, സി.എസ്.ഐ. മുതലായ സഭകളിൽ വികാരി ജനറൽ എന്ന സ്ഥാനമാണ് കോർ-എപ്പിസ്കോപ്പ സ്ഥാനത്തിന് തത്തുല്യമായി നൽകിവരുന്നത്.

അവലംബം

This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.