എപ്പിസ്ക്കോപ്പാ
ക്രൈസ്തവ സഭകളിലെ ഒരു ഉന്നത വൈദിക സ്ഥാനമാണ് എപ്പിസ്ക്കോപ്പാ (Episcopal polity). ചില സഭകളിൽ ഒരു ഭദ്രാസനത്തിന്റെ തലവനാണ് എപ്പിസ്ക്കോപ്പാ.മെത്രാൻ, ബിഷപ്പ് എന്നീ പദവികൾക്ക് തുല്യമാണ് ഈ സ്ഥാനവും.

വാക്കിന്റെ അർത്ഥം
മേൽനോട്ടക്കാരൻ എന്നർത്ഥമുള്ള എപ്പിസ്കോപ്പോസ് എന്ന ഗ്രീക്ക് പദത്തിൽ നിന്നാണ് എപ്പിസ്ക്കോപ്പാ എന്ന പദം ഉണ്ടായിട്ടുള്ളത്.
ചരിത്രം
സഭകളുടെ ആദികാലത്ത് പട്ടണങ്ങളിലായിരുന്നു മതപ്രചരണം നടന്നിരുന്നത്. അതിനാൽ അവിടെ ക്രൈസ്തവ സമൂഹങ്ങൾ സ്ഥാപിക്കപ്പെട്ടു. ക്രമേണെ ഈ പട്ടണങ്ങളിൽ നിന്നും അതിനു ചുറ്റുമുള്ള ഗ്രാമങ്ങളിലേക്കും ക്രിസ്തുമതം പ്രചരിക്കപ്പെടുകയും അവിടെയും ചെറിയ സമൂഹങ്ങൾ (ഇടവകകൾ) രൂപം കൊള്ളുകയും അവയെല്ലാം പട്ടണത്തിലെ പ്രധാന പുരോഹിതനായ എപ്പിസ്ക്കോപ്പായുടെ ചുമതലയിൽ തന്നെ നിലനിൽക്കുകയും ചെയ്തു. പിൽക്കാലത്ത് ഇത്തരം ഇടവകകളുടെ എണ്ണം വർദ്ധിക്കുകയും , അവയെ ഒരു ഭദ്രാസനം ആയി സംഘടിപ്പിക്കുകയും ചെയ്തു.അങ്ങനെ എപ്പിസ്ക്കോപ്പാ, ഭദ്രാസന എപ്പിസ്ക്കോപ്പാ ആയിത്തീരുകയും ചെയ്തു.
ഇതും കൂടി കാണുക
- മെത്രാപ്പോലിത്ത
- എപ്പിസ്കോപ്പൽ സഭകൾ
- കോർ-എപ്പിസ്ക്കോപ്പാ