കൊഴുപ്പ്

'കൊഴുപ്പു് എന്ന് പറയുന്നത് വെള്ളത്തിൽ ലയിക്കാത്തതും എന്നാൽ ഓർഗാനിക് ലായിനികളിൽ ലയിക്കുന്നതുമായ ചില പദാർത്ഥങ്ങളാണ്‌.(ഇംഗ്ലീഷ്:Fat) സസ്യങ്ങളും ജീവികളും കൊഴുപ്പുകൾ നിർമ്മിക്കുന്നു. വിവിധതരം കൊഴുപ്പുകൾ ഉണ്ട്. കോശ ഭിത്തിതന്നെ നിർമ്മിച്ചിരിക്കുന്നത് ഒരു തരം കൊഴുപ്പ് ഉപയോഗിച്ചാണ്‌ (ഫോസ്ഫോ ലിപിഡുകൾ).ഘടനാപരമായി കൊഴുപ്പുകൾ ഗ്ലിസറോളിന്റേയും കൊഴുപ്പ് അമളത്തിന്റേയും (fatty acid) എസ്റ്ററുകൾ ആണ്‌. എണ്ണകളും കൊഴുപ്പുകൾ തന്നെ. എന്നാൽ പലതരം കൊഴുപ്പുകൾ പല താപനിലയിൽ ഖരമായും ദ്രാവകമായും കാണപ്പെടാം. അതിനാൽ സാധാരണ ഊഷ്മാവിൽ ദ്രാവകമായവയെ പൊതുവെ എണ്ണകൾ എന്നും ഖരമായിരിക്കുന്നവയെ കൊഴുപ്പുകൾ എന്നും പറയുന്നു. കൊഴുപ്പ് ശരീരത്തിനാവശ്യമായ ഊർജ്ജം നൽകുന്നു. ഇത് കോശങ്ങളുടെ സുപ്രധാന ഘടകവുമാണ്.

രാസഘടന

പലതരം കൊഴുപ്പുകൾ ഉണ്ട്. എല്ലാം ചെറിയ തോതിലുള്ള രാസഘടനയിലെ വ്യത്യാസമുള്ളവയാണ് എങ്കിലും അടിസ്ഥാനപരമായി ഒന്നു തന്നെയാണ്‌. മൂന്ന് ഫാറ്റി അമ്ല തന്മാത്രകൾ എസ്റ്ററീകരണം നടന്ന് ഒരു ഗ്ലിസറോൾ തന്മാത്രയിൽ ഒന്നിക്കുമ്പോഴാണ്‌ ഒരു ട്രൈഗ്ലിസറൈഡ് തന്മാത്ര ഉണ്ടാവുന്നത്. ഇതാണ്‌ മൂല കൊഴുപ്പ്. മൂന്ന് ഫാറ്റി അമ്ലങ്ങൾ ഏതു വേണമെങ്കിലും ആവാം അതിനനുസരിച്ച് വിവിധ തരം കൊഴുപ്പുകൾ രൂപം കൊള്ളുന്നു. [1]

തരം തിരിവ്

  1. അൺസാച്ചുറേറ്റഡ് കൊഴുപ്പുകൾ
  2. സാച്ചുറേറ്റഡ് കൊഴുപ്പുകൾ

പാൽ , വെണ്ണ, പാൽക്കട്ടി, പന്നിയിറച്ചി, മാട്ടിച്ചറി, മുട്ട മുതലായവയിലൊക്കെ അടങ്ങിയിരിക്കുന്ന കൊഴുപ്പ് സാച്ചുറെറ്റഡ് ആണ്. മീൻ, കോഴിയിറച്ചി, സൂര്യകാന്തി എണ്ണ, സോയ, മുതലായവയിലൊക്കെ അടങ്ങിരിക്കുന്നത് അൺ സാച്ചുറേറ്റഡ് കൊഴുപ്പുകൾ ആണ്. സാച്ചുറേറ്റഡ് കൊഴുപ്പുകൾ വളരെ കൂടുതൽ കഴിച്ചാൽ രക്തത്തിൽ കൊളസ്ട്രോളിന്റെ അംശം കൂടുകയും ഹൃദ്രോഗ സാദ്ധ്യത വർദ്ദിപ്പിക്കുകയും ചെയ്യുന്നു. ആരോഗ്യം നിലനിർത്താൻ കൊഴുപ്പിന്റെ അംശം പൊതുവെ കുറയ്ക്കുകയും, കഴിക്കുന്ന കൊഴുപ്പിൽ അൺ സാച്ചറേറ്റഡ് കൊഴുപ്പിന്റെ അളവ് വർദ്ധിപ്പിക്കുകയും ചെയ്യണം.

അവലംബം

  1. ആർതർ സി., ഗയ്ട്ടൺ. ടെക്സ്റ്റ് ബുക്ക് ഓഫ് ഹൂമൻ ഫിസിയോളജ് (ഭാഷ: ഇംഗ്ലീഷ്) (10th edition ed.). W.B. Saunders Company. ISBN 978-0721686776. Unknown parameter |coauthors= ignored (|author= suggested) (help)CS1 maint: Extra text (link)

കുറിപ്പുകൾ


This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.