കൊലപാതകം

ദുഷ്ടലക്ഷ്യത്തോടെ നിയമവിരുദ്ധമായ രീതിയിൽ ഒരാളുടെ ജീവനെടുക്കുന്നതിനെയാണ് കൊലപാതകം എന്ന് വിളിക്കുന്നത്. കൊല ചെയ്യണമെന്ന ലക്ഷ്യമാണ് കൊലപാതകത്തെ മറ്റു തരം നരഹത്യകളിൽ നിന്ന് വേർതിരിക്കുന്നത്. കൊലപാതകം നടത്തിയിട്ടുള്ളയാളാണ് കൊലപാതകി.[1]

ഒരു മനുഷ്യജീവൻ നഷ്ടപ്പെടുന്നത് കൊല ചെയ്യപ്പെട്ടയാളുടെ ബന്ധുമിത്രാദികൾക്ക് അതിയായ ദുഃഖമുണ്ടാക്കുന്നതിനാൽ കൊല സമൂഹത്തിന്റെ സാധാരണ വ്യാപാരങ്ങളെ ബാധിക്കുന്നു. നിലവിലുള്ള സമൂഹങ്ങൾ മാത്രമല്ല, പുരാതനസംസ്കാരങ്ങളും കൊലപാതകത്തെ ഏറ്റവും കഠിനമായ ശിക്ഷ നൽകേണ്ട കുറ്റമായി കണ്ടിരുന്നു. മിക്ക രാജ്യങ്ങളിലും കൊലക്കുറ്റം ചെയ്തതായി തെളിയിക്കപ്പെട്ട വ്യക്തിക്ക് ദീർഘമായ ജയിൽ ശിക്ഷയോ (ഇത് ജീവപര്യന്തം പോലുമാകാം) വധശിക്ഷ തന്നെയോ നൽകപ്പെടാം. വധശിക്ഷ നൽകുന്നത് സമീപകാലത്തായി കുറഞ്ഞുവരുന്നുണ്ട്.[2]

അവലംബം

ഗ്രന്ഥസൂചി

പുറത്തേയ്ക്കുള്ള കണ്ണികൾ

This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.