കുടിപ്പള്ളിക്കൂടം

ഭാഷയുടെ അടിത്തറയും അക്ഷരജ്ഞാനവും ആവശ്യമായ അറിവുകളും കുട്ടികൾക്ക് പകർന്നു നൽകുന്നതിന് മുൻകാലങ്ങളിൽ കേരളത്തിൽ ഉണ്ടായിരുന്ന പാഠശാലയായിരുന്നു കുടിപ്പള്ളിക്കൂടം. ആശാൻ പള്ളിക്കൂടം, എഴുത്തുപള്ളി എന്നീ പേരുകളിലും ഇവ അറിയപ്പെട്ടിരുന്നു. നിലത്തെഴുത്ത് ആശാന്മാരാണ് കുടിപ്പള്ളിക്കൂടം നടത്തിയിരുന്നത്. അക്ഷരമാലകളും പ്രാഥമിക ഗണിതവും അഭ്യസിപ്പിക്കുന്നതിനൊപ്പം അനുസരണശീലവും ഗുരുത്വവും ശുചിത്വവും സാമാന്യവിജ്ഞാനവും കുടിപ്പള്ളിക്കൂടങ്ങൾ വഴി വിദ്യാർത്ഥികൾക്ക്‌ പകർന്നു നൽകിയിരുന്നു[1].

താളിയോലയും നാരായവും

തുടക്കത്തിൽ മണലിലെഴുതിയാണ് കുട്ടികളെ പരിശീലിപ്പിക്കുന്നത്. തുടർന്ന് എഴുത്തോലയും എഴുത്താണിയും ഉപയോഗിച്ചും എഴുതുന്നു. അധുനിക വിദ്യാഭ്യാസ പദ്ധതി നടപ്പിൽ വന്ന ശേഷവും ചില സന്നദ്ധ സംഘടനകളുടേയും മറ്റും നേതൃത്വത്തിൽ കുടിപ്പള്ളിക്കൂടം പ്രവർത്തിക്കുന്നുണ്ട്[2],[3]..

അവലംബം

  1. "കുടിപ്പള്ളിക്കൂടം ആശാന്മാരെ സംരക്ഷിക്കണം". janayugomonline. 2017-06-11. ശേഖരിച്ചത്: 2017-11-15.
  2. "ഗ്രാമക്ഷേമം ലൈബ്രറിയിൽ കുടിപ്പള്ളിക്കൂടം". മാതൃഭൂമി. 2017-04-06. ശേഖരിച്ചത്: 2017-11-15.
  3. "മലയാളം പഠിപ്പിക്കാൻ കുടിപ്പള്ളിക്കൂടം". മാതൃഭൂമി പത്രം. 2016-04-13. ശേഖരിച്ചത്: 2017-11-15.
This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.