കല്ലുമ്മക്കായ

കടലിൽ പാറകെട്ടുകളിൽ ഒട്ടിപ്പിടിച്ചു വളരുന്ന കടൽ ജീവിയാണ് കല്ലുമ്മക്കായ അഥവാ കടുക്ക അഥവാ ഞവുണിക്ക. കക്കയുടെ വർഗത്തിലുള്ള കട്ടിയുള്ള പുറംതോടുള്ള മത്സ്യം (shell fish). കക്ക പോലെ തന്നെ ഇതും ഭക്ഷ്യയോഗ്യമായ ഒരു ജീവിയാണ്. ഇതിന്റെ തോടിന് പൊതുവെ നീല, പച്ചയും കറുപ്പും കലർന്ന നിറമാണ്. കേരളത്തിലെ മലബാർ തീരത്തു കൂടുതലായി കാണപ്പെടുന്നു. ഇന്ന് കേരളത്തിന്റെ തീരപ്രദേശത്ത് ഒട്ടുമിക്ക സ്ഥലങ്ങളിലും കല്ലുമ്മക്കായ കൃഷി ചെയ്തു വരുന്നുണ്ട്. മൈടിളിടെ (Mytilidae) എന്ന ജൈവ കുടുംബത്തിലെ അംഗമാണ് ഇവ. ഇതിൽ ഏകദേശം 32 അംഗങ്ങൾ ഉണ്ട്.

Blue mussel
Scientific classification
Kingdom:
Animalia
Phylum:
Mollusca
Class:
Bivalvia
Subclass:
Heterodonta
Order:
Mytiloida
Family:
Mytilidae
Subfamily:
Mytilinae
Genus:
Mytilus
Species:
M. edulis
Binomial name
Mytilus edulis
L., 1758

മലബാറിൽ കല്ലുമ്മക്കായയ്ക്ക് കടുക്ക എന്നും പേരുണ്ട് . കോഴിക്കോട് ജില്ലയിൽ പയ്യോളിക്കും, തിക്കോടിക്കും ഇടയ്ക്ക് നാലഞ്ചു കിലോമീറ്റർ പടിഞ്ഞാറ് കടലിൽ സ്ഥിതി ചെയ്യുന്ന വെള്ളിയാൻകല്ലിലും അനുബന്ധ പാറകളിലും പണ്ട് ഇവ ധാരാളമായി വളർന്നിരുന്നു. ഇക്കാലത്ത് (ക്രിസ്ത്വബ്ദം 2013) പരിസ്ഥിതി ആഘാതവും കടൽജല മലിനീകരണവും കൊണ്ടാവാം വിളവു വളരെ കുറവാണ് . അതുപോലെ പണ്ടുള്ളത്ര രുചിയുണ്ടോ എന്നു സംശയം . ഇവിടെക്കൂടാതെ വടക്കേ മലബാറിൽ കണ്ണൂരും മംഗലാപുരത്തും ഇവ വളരുന്നുണ്ട്. കേരളത്തിൽ മിക്ക ജില്ലകളിലും വളരുന്നു.

കല്ലുമ്മക്കായ നിറച്ചത്

ഭക്ഷണത്തിനായി പൊതുവേ മൂന്നിനം കല്ലുമ്മക്കായകളാണ് ഉപയോഗിക്കാറുള്ളത്. പച്ച പുറം തോടുള്ളത് (Green Mussels, ശാസ്ത്രീയനാമം - Perna viridis), തവിട്ടുനിറമുള്ള പുറം തോടുള്ളത് (Brown Mussels, ശാസ്ത്രീയനാമം -Perna indica), നീല പുറംതോടുള്ളത് (Blue Mussels, ശാസ്ത്രീയനാമം -Mytilus edulis) എന്നിവയാണവ.

വാസസ്ഥാനം

കല്ലുമ്മേക്കായ ലോകത്തിന്റെ പലസ്ഥലങ്ങളിലായി കാണപ്പെടുന്നു. പാറക്കെട്ടുകളിലും, പരുത്ത പ്രതലത്തിലും മറ്റും പുറംതോടിന്റെ അടിഭാഗത്തുള്ള നാരുപോലെയുള്ള വസ്തു കൊണ്ട് ഒട്ടിപിടിച്ചു കിടക്കുന്നു. കല്ലുമ്മേക്കായയുടെ അടിഭാഗത്തുള്ള ബ്യ്സ്സൽ (byssal) എന്ന ഗ്രന്ഥി ഉത്പാദിപ്പിക്കുന്നതാണ് ഈ നാരുകൾ.

കല്ലുമ്മക്കായ വടകരയിൽ നിന്നും എടുത്തത്

ബാഹ്യ ഘടന

ത്രികോണ ആകൃതിയും എന്നാൽ ഒരു വശം വളഞതുമായ പുറംതോടാണ് കല്ലുമ്മേക്കായക്കുള്ളത്. ഇത് മിനുസമായതും വളരെ മനോഹരമായ നേർത്ത വരകളോടു കൂടിയതുമാണ്. വെള്ളത്തിന്റെ ഏറ്റകുറച്ചിൽ അനുസരിച്ച് ഒരു സ്ഥലത്ത് നിന്ന് മറ്റൊരു സ്ഥലത്തേക്ക് ചലിക്കാനുള്ള കഴിവ് ഇതിനുണ്ട്.

പ്രത്യുൽപാദനം

കല്ലുമ്മേക്കായയിൽ ആൺ പെൺ വർഗ്ഗങ്ങൾ ഉണ്ട്. പുരുഷബീജം, അണ്ഡം ഇവ പ്രായമായി കഴിഞ്ഞാൽ അത് ബീജസംയോഗത്തിനായി വെള്ളത്തിലേക്ക് സ്രവിക്കുന്നു. പതിനായിരക്കണക്കിനു പുരുഷബീജം, അണ്ഡം ഉണ്ടെങ്കിലും അവയിൽ 1% മാത്രമേ പ്രായപൂർത്തിയായ കല്ലുമ്മേക്കായ ആവാറുള്ളൂ.

ഉപയോഗങ്ങൾ

കല്ലുമ്മേക്കായ ലോകമെമ്പാടും ഭക്ഷണമായി ഉപയോഗിച്ചുവരുന്നു. ഇതിൽ ധാരാളം കാൽഷ്യം അടങ്ങിയിട്ടുണ്ട്. കല്ലുമ്മേക്കായ നിറച്ചത് (അരി ഉപയോഗിച്ചുള്ളത്) മലബാർ പ്രദേശത്ത് വളരെ പ്രസിദ്ധമാൺ. അമിതമായ ഉപയോഗം കാരണം ഇന്ന് കല്ലുമ്മേക്കായയുടെ അളവ് കടലിൽ കുറഞ്ഞു വരികയാണ്‌.

കല്ലുമ്മക്കായ നിറച്ചത്

അവലംബം

This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.