കനകസിംഹാസനം

രാജസേനൻ സംവിധാനം ചെയ്‌ത് 2007-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് കനകസിംഹാസനം. രാജസേനൻ-ജയറാം കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ഈ ചിത്രം നാടകനടനായ രാജാപാർട്ട് കനകാംബരന്റെ ജീവിതത്തിൽ വന്ന അപ്രതീക്ഷിത മാറ്റങ്ങളുടെ കഥപറയുന്നു. സുചിത്ര പ്രോഡക്ഷൻസിന്റെ ബാനറിൽ എം. മണി നിർമ്മിച്ച് അരോമ റിലീസ് കേരളത്തിൽ വിതരണം ചെയ്തിരിക്കുന്നു. ഈ ചലച്ചിത്രത്തിന്റെ കഥ രാജസേനൻ ആണ് എഴുതിയത്. തിരക്കഥ, സംഭാഷണം എന്നിവ നിർവ്വഹിച്ചത് ബിജു വട്ടപ്പാറ ആണ്.

കനക സിംഹാസനം
സംവിധാനംരാജസേനൻ
നിർമ്മാണംഎം. മണി
കഥരാജസേനൻ
തിരക്കഥബിജു വട്ടപ്പാറ
അഭിനേതാക്കൾജയറാം
ജനാർദ്ദനൻ
കാർത്തിക
ലക്ഷ്മി ഗോപാലസ്വാമി
ഗാനരചനരാജീവ് ആലുങ്കൽ
സംഗീതംഎം. ജയചന്ദ്രൻ
ഛായാഗ്രഹണംകെ. പി. നമ്പ്യാന്തിരി
ചിത്രസംയോജനംരാജാ മുഹമ്മദ്
വിതരണംഅരോമ റിലീസ്
സ്റ്റുഡിയോസുചിത്ര പ്രൊഡക്ഷൻസ്
റിലീസിങ് തീയതി2007
രാജ്യംഇന്ത്യ
ഭാഷമലയാളം

അഭിനേതാക്കൾ

  • ജയറാം - കാസർഗോഡ് കനകാംബരൻ
  • ജനാർദ്ദനൻ
  • ഭീമൻ രഘു
  • കലാശാല ബാബു
  • ടോം ജേക്കബ്
  • സുരാജ് വെഞ്ഞാറമൂട്
  • സാജു കൊടിയൻ
  • കൊച്ചുപ്രേമൻ
  • കിരൺ രാജ്
  • കാർത്തിക - മാർത്താണ്ഡം ഭാരതി
  • ലക്ഷ്മി ഗോപാലസ്വാമി

സംഗീതം

രാജീവ് ആലുങ്കൽ എഴുതിയ ഗാനങ്ങൾക്ക് സംഗീതം പകർന്നത് എം. ജയചന്ദ്രൻ ആണ്. ഗാനങ്ങൾ മനോരമ മ്യൂസിക്ക് വിപണനം ചെയ്തിരിക്കുന്നു.

ഗാനങ്ങൾ
  1. പ്രിയതമേ – കെ. ജെ. യേശുദാസ്, കെ. എസ്. ചിത്ര
  2. സുന്ദരനോ – സുജാത മോഹൻ
  3. അഴകാന – ശങ്കരൻ നമ്പൂതിരി, ഗംഗ, പ്രിയ
  4. സുന്ദരനോ – സുജാത മോഹൻ, എം. ജയചന്ദ്രൻ, കോറസ്

അണിയറ പ്രവർത്തകർ

  • ഛായാഗ്രഹണം: കെ. പി. നമ്പ്യാന്തിരി
  • ചിത്രസം‌യോജനം: രാജാ മുഹമ്മദ്
  • കല: ബോബൻ
  • നൃത്തം: ശാന്തി, സുജാത
  • സംഘട്ടനം: പളനിരാജ്
  • വസ്ത്രാലങ്കാരം: മനോജ് ആലപ്പുഴ, ദുരൈ
  • ലാബ്: ജെമിനി കളർ ലാബ്
  • എഫക്റ്റ്സ്: അരുൺ, സീനു
  • ശബ്ദമിശ്രണം: രാജാകൃഷ്ണൻ
  • പ്രോഡക്ഷൻ എക്സിക്യൂട്ടീവ്: എസ്. മുരുകൻ, ശെൽ‌വകുമാർ
  • പ്രൊഡക്ഷൻ കണ്ട്രോളർ: അരോമ മോഹൻ

പുറത്തേക്കുള്ള കണ്ണികൾ


This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.