കത്ത്

ആശയവിനിമയത്തിനായി ഉപയോഗിക്കുന്ന ചിരപ്രതിഷ്ട നേടിയ ഒരു മാദ്ധ്യമം ആണ് കത്ത്. ഒരാൾ മറ്റൊരാൾക്കോ സ്ഥാപനത്തിനോ വേണ്ടി എഴുതുന്ന ഒരു സന്ദേശമാണിത്. നൂറ്റാണ്ടുകളുടെ പഴക്കമുണ്ട് കത്തിന്റെ ചരിത്രത്തിന്. ഇന്ന് കടലാസിലും ഇലക്ട്രോണിക്ക് രൂപത്തിലും കത്തുകൾ അയക്കുന്നുണ്ടെങ്കിലും പണ്ടുകാലത്ത് താളിയോലകളിലും പാപ്പിറസ്സ് ചെടിയുടെ ഇലകളിലും മറ്റും കത്തുകൾ എഴുതിയിരുന്നു. എഴുതിത്തീർന്ന കത്ത് വിവിധ രീതികളിലാണ് സ്വീകർത്താവിലേക്ക് എത്തിച്ചേരുന്നത്. ഇന്ന് തപാൽ സംവിധാനങ്ങളിലൂടെയും ഇന്റർനെറ്റിലൂടെയും മറ്റുമാണ് കത്തുകളുടെ കൈമാറ്റം നടക്കുന്നത്.

ചരിത്രം മാറ്റിയെഴുതിയ കത്ത്. ആൽബർട്ട് ഐൻസ്റ്റീൻ അമേരിക്കൻ പ്രസിഡന്റ് റൂസ്വെൽറ്റിന് അയച്ചതാണീ കത്ത്. ഹിരോഷിമയുടേയും നാഗസാക്കിയുടേയും ദുരന്തമായി മാറിയ തീരുമാനത്തിന് ഭരണാധികാരികളെ പ്രേരിപ്പിച്ചത് ഈ കത്താണ്
കത്ത് പൊതുവേ തപാൽ വഴിയാണ് സ്വീകർത്താവിനെത്തിക്കുന്നത്. ഒരു തപാൽ കവറിലാക്കിയ കത്ത്

ശൈലികൾ


നൂറ്റാണ്ടുകളുടെ പഴക്കം കത്തെഴുത്തിന് വിവിധ ശൈലികൾ രൂപപ്പെടുത്തിയിട്ടുണ്ട്. ഓരോ രാജ്യങ്ങളിലും കത്തെഴുതുന്നതിന്റെ ശൈലിയിൽ ചെറിയ വ്യതിയാനങ്ങൾ കാണാവുന്നതാണ്. സുഹൃത്തുക്കൾക്ക് അയക്കുന്ന കത്തിന്റെ ശൈലിയും സ്ഥാപനമേധാവിക്ക് അയക്കുന്ന കത്തിന്റെ ശൈലിയും വ്യത്യസ്തമാണ്. ഇതേ പോലെ സ്വീകർത്താവിനെ ആശ്രയിച്ച് വ്യത്യസ്ത ശൈലികൾ രൂപപ്പെട്ടിട്ടുണ്ട്. ഇന്റർനെറ്റിന്റെ ആവിർഭാവം കത്തെഴുത്തിന്റെ ശൈലികൾക്ക് പിന്നെയും വ്യതിയാനങ്ങൾ വരുത്തിയിട്ടുണ്ട്.

    This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.