കക്കരി
വെള്ളരിയോട് രൂപസാദൃശ്യമുള്ള വാർഷിക വള്ളിച്ചെടി. കുടുംബം: കുക്കുർബിറ്റേസീ. ശാസ്ത്രനാമം: കുക്കുമിസ് സറ്റൈവസ്. മുള്ളൻ വെള്ളരിയെന്നും പേരു്. ഉത്തരേന്ത്യയിൽ കൃഷിചെയ്തുവരുന്നു. മഞ്ഞനിറമുള്ള പൂക്കളും ചെറുവെള്ളരിക്കയോളം വലിപ്പമുള്ള കായ്കളുമുണ്ട് . സൂര്യാഘാതത്തിൽനിന്നു രക്ഷനേടാൻ ഉത്തരേന്ത്യക്കാർ കക്കരിക്കായ്കൾ പച്ചയായി ഭക്ഷിക്കും. പോഷകസമ്പന്നമായ വിത്തിൽ ഒരിനം എണ്ണ അടങ്ങിയിരിക്കുന്നു. വിത്ത് മൂത്രവർധകമാണ്. രക്തപിത്തം, കഫം, വാതം എന്നിവയ്ക്ക് ഔഷധമാണ് കക്കരി.
[[]] 

[[]]
This article is issued from
Wikipedia.
The text is licensed under Creative
Commons - Attribution - Sharealike.
Additional terms may apply for the media files.