വെള്ളരി

നിലത്ത് പടർന്ന് വളരുന്ന ഒരു സസ്യമാണ് വെള്ളരി (ഇംഗ്ലീഷ്: Cucumber കുക്കുംബർ). കക്കിരിക്ക, കത്തിരിക്ക എന്നും ഇത് അറിയപ്പെടുന്നു. കുക്കുർബിറ്റേസി കുടുംബത്തിൽ പെടുന്നു . ഇന്ത്യ ജന്മദേശമായിടുള്ള ഈ സസ്യത്തിന് പല വകഭേദങ്ങൾ ഉണ്ട്. മനുഷ്യൻ ആദ്യമായി ഉപയോഗിച്ചു തുടങ്ങിയെന്ന് കരുതപ്പെടുന്ന ഒരു പച്ചക്കറിയിനമാണ് വെള്ളരി വർഗ്ഗം[1].

വെള്ളരി
വെള്ളരി
Scientific classification
Kingdom:
Plantae
Division:
Magnoliophyta
Class:
Magnoliopsida
Order:
Cucurbitales
Family:
Cucurbitaceae
Genus:
Cucumis
Species:
C. sativus
Binomial name
Cucumis sativus
L.
Cucumber, with peel, raw
100 g (3.5 oz)-ൽ അടങ്ങിയ പോഷകമൂല്യം
ഊർജ്ജം 20 kcal   70 kJ
അന്നജം     3.63 g
- പഞ്ചസാരകൾ  1.67 g
- ഭക്ഷ്യനാരുകൾ  0.5 g  
Fat0.11 g
പ്രോട്ടീൻ 0.65 g
തയാമിൻ (ജീവകം B1)  0.027 mg  2%
റൈബോഫ്ലാവിൻ (ജീവകം B2)  0.033 mg  2%
നയാസിൻ (ജീവകം B3)  0.098 mg  1%
പാന്റോത്തെനിക്ക് അമ്ലം (B5)  0.259 mg 5%
ജീവകം B6  0.040 mg3%
Folate (ജീവകം B9)  7 μg 2%
ജീവകം സി  2.8 mg5%
കാൽസ്യം  16 mg2%
ഇരുമ്പ്  0.28 mg2%
മഗ്നീഷ്യം  13 mg4% 
ഫോസ്ഫറസ്  24 mg3%
പൊട്ടാസിയം  147 mg  3%
സിങ്ക്  0.20 mg2%
Percentages are relative to US
recommendations for adults.
Source: USDA Nutrient database

Disambiguation

കണിവെള്ളരി

സ്വർണ്ണനിറത്തിലുള്ള ഫലമുള്ളവ വെള്ളരി (കണിവെള്ളരി - Oriental Pickling Melon) എന്ന്ന്നറിയപ്പെടുന്നു ഇതിന്റെ ഫലം നീണ്ടുരുണ്ടതും അഗ്രഭാഗങ്ങൾക്ക് കനം കുറഞ്ഞതുമാണ്. ഹിന്ദുമത വിശ്വാസികൾ വിഷുക്കണി ഒരുക്കുന്നതിന് വെള്ളരിയുടെ പാകമായ ഫലം ഉപയോഗിച്ചുപോരുന്നു.

സാലഡു് വെള്ളരി

വെള്ളരിയുടെ മറ്റോരു വകഭേദമാണ് സാലഡു് വെള്ളരി എന്നറിയപ്പെടുന്ന കക്കിരി അഥവാ മുള്ളൻ വെള്ളരി. ഇതിന്റെ ഇളം കായ്കൾ പച്ചയ്ക്ക് തിന്നാം. ശാസ്ത്രനാമം കുക്കുമിസു് സ്റ്റൈവസു് (Cucumis sativus) എന്നാണ്.

ദോസകായി

ഇന്ത്യയിൽ തന്നെ കണ്ടുവരുന്ന മറ്റൊരു വകഭേദമാണ് ദോസകായി (Dosakai). ഇതിന്റെ ഫലം ഉരുണ്ട ആകൃതിയിൽ മഞ്ഞ നിറത്തിൽ കാണപ്പെടുന്നു. സാമ്പാർവയ്ക്കാനും മറ്റുകറികളുണ്ടാക്കാനും അച്ചാറിടാനും ഇത് സാധാരണയായി ഉപയോഗിക്കുന്നു.

ഗെർകിൻ

സാലഡു് വെള്ളരിയുടെ കൂട്ടത്തിൽപ്പെടുന്ന ഒരിനം വെള്ളരിയാണ് ഗെർകിൻ (Gherkins). യൂറോപ്യൻ രാജ്യങ്ങളിലാണ് വ്യാപകമായി കൃഷിചെയ്യപ്പെടുന്നത്. അച്ചാറിടാൻ ഉപയോഗിക്കുന്നു. (ശാസ്ത്രീയനാമം: Cucumis anguria). ഈ ഇനത്തിന്റെ സങ്കരയിനമായ കാലിപ്സോ കേരളത്തിലെ കൃഷിക്ക് അനുയോജ്യമാണ്.

മധുര വെള്ളരി

ഉഷ്ണമേഖലാരാജ്യങ്ങളിൽ വളരെയധികം ഉപയോഗിക്കപ്പെടുന്ന ഒരിനം വെള്ളരിയാണ് മധുരവെള്ളരി. മസ്കു മെലൻ എന്നപേരിലറിയപ്പെടുന്നു. പ്രധാനഭക്ഷണത്തിനുശേഷം കഴിയ്ക്കുന്ന പഴമായിട്ടാണ് ഇതറിയപ്പെടുന്നത്. (ശാസ്ത്രീയനാമം: Cucumis melo)

മുള്ളൻ കക്കിരി

ആഫ്രിക്കൻ മുള്ളൻ കക്കിരി, ഇംഗ്ലീഷ് തക്കാളി എന്നൊക്കെ അറിയപ്പെടുന്നു. ആഫ്രിക്കയാണ് ഇതിന്റെ ജന്മദേശം. മരുഭൂമി പ്രദേശങ്ങളിൽ നന്നായി വിളയുന്നു. ന്യൂസിലാന്റ്, ആസ്ത്രേലിയ, ചിലി, കാലിഫോർണിയ എന്നി പ്രദേശങ്ങളിൽ ഇത് നന്നായി വളരുന്നു. ഇന്ത്യയിൽ ഈ വിള അപൂർവ്വമായെ കാണുന്നുള്ളൂ. ഗൾഫ്, യൂറോപ്യൻ രാജ്യങ്ങൾ വലിയ വില നൽകി മുള്ളൻ കക്കിരി ഇറക്കുമതി ചെയ്യുന്നു. പഴുത്ത കായ്കൾ ഉപയോഗിച്ച് തയ്യാറാക്കിയ പാനീയം വളരെ ആരോഗ്യപ്രദമാണ്. ചെറിയ കായ്കൾ സാലഡിനു ഉപയോഗിക്കുന്നു.(ശാസ്ത്രീയനാമം: Cucumis metuliferus)

ചിത്രങ്ങൾ

അവലംബം

  1. ആർ. ഹേലി (2006). കൃഷിപാഠം. തിരുവനന്തപുരം: Authentic Books. p. 86. ISBN 81-89125-03-6. ശേഖരിച്ചത്: 2013 ഒക്ടോബർ 26.
This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.