എനിമ

മലദ്വാരത്തിലൂടെ വെള്ളം കയറ്റി വയറുശുദ്ധമാക്കുന്നതിനുള്ള പ്രക്രിയയാണ് എനിമ അഥവാ ഗുദവസ്തി. വിസർജ്ജനതിനായി മലദ്വാരത്തിലൂടെ ഉള്ളിലേക്ക് മരുന്ന് കടത്തിവിടുന്ന പ്രക്രിയയാണിത്. ആശുപത്രികളിൽ മിക്കവാറും സോപ്പ് വെള്ളമാണ് എനിമ നല്കാൻ ഉപയോഗിക്കുന്നത് . പൊതുവേ പ്രസവത്തിനു മുൻപും ശസ്ത്രക്രിയകൾക്ക് മുൻപും എനിമ നല്കാറുണ്ട്. ആയുർവേദത്തിൽ എനിമ പോലുള്ള ഒരു പ്രയോഗമാണ് വസ്തി. എന്നാൽ വസ്തിക്കായി എണ്ണയോ കഷായമോ ആണ് ഉപയോഗിക്കുന്നത്.

This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.