ആന്തൂറിയം

അരേസി (Araceae) സസ്യകുടുംബത്തിൽ ഉൾപ്പെടുന്ന ആയിരത്തോളം സ്പീഷീസുകൾ ഉള്ള പുഷ്പിക്കുന്ന സസ്യങ്ങളുടെ ജനുസ്സാണ് ആന്തൂറിയം. ഇതിന്റെ ഉദ്ഭവം കോസ്റ്റാറിക്ക ആണെന്ന് പറയപ്പെടുന്നു.[1] പൂവിന്റെ ആകൃതി കണക്കിലെടുത്ത് ഇവയെ ഫ്ലെമിങ്കോ ഫ്ലവർ (flamingo flower), ബോയ് ഫ്ലവർ (boy flower) എന്നും വിളിക്കാറുണ്ട്.

ആന്തൂറിയം
ഫ്ലനിഗോ ലില്ലി (Anthurium andraeanum) - പൂവ്
Scientific classification
Kingdom:
(unranked):
പുഷ്പിക്കുന്ന സസ്യങ്ങൾ
(unranked):
Monocots
Order:
Alismatales
Family:
Araceae
Tribe:
Anthurieae
Genus:
Anthurium

Schott
Species

See List of species

ആകൃതി

വലിയ ഇലകളോടു കൂടിയ ആന്തൂറിയം പല നിറങ്ങളിൽ ഉള്ള പൂക്കൾ ഉണ്ടാവുന്നവയാണ്. പൂക്കൾ തടിച്ച മാംസളമായ തണ്ടുകളിൽ ഉണ്ടാവുന്നു. “ആന്തൂറിയം ആൻഡ്രിയേനം” എന്ന ഇനത്തിന് കടും ചുവപ്പ് നിറമുള്ള പൂക്കളാണ്. വെള്ള നിറത്തിലുള്ള ആന്തൂറിയവും കാണാറുണ്ട്. പല ആകൃതിയിലുള്ള പൂക്കൾ കാണപ്പെടുന്നു. ഇരുനിറങ്ങൾ കലർന്ന പൂക്കളും ദൃശ്യമാണ്.

വളരാൻ അനുകൂലമായ കാലാവസ്ഥ

വ്യവസായിക അടിസ്ഥാനത്തിൽ വളർത്തുന്നത്

മിക്കപ്പോഴും നിത്യഹരിതമായി കാണുന്ന ഇവയ്ക്ക്, ഇളം ചൂട്, ഉയർന്ന ആർദ്രത, തണൽ, കൂടെക്കൂടെയുള്ള ജലസേചനം എന്നിവ ആവശ്യമാണ്. മിതമായ കാലാവസ്ഥയിലാണ്‌ ഈ ചെടി നന്നായി വളരുന്നത്. വേരുകൾ നീളത്തിൽ താഴേക്ക് വളർന്ന് തറയിലേക്കിറങ്ങുന്നതിനാൽ ഇവ മഴക്കാടുകളിൽ മുകളിലായി വളരുവാൻ സഹായകമാകുന്നു. ചിലയിനങ്ങൾ പാറകളിലും ഇവയെ കാണപ്പെടുന്നു. അന്തൂറിയം വ്യവസായിക അടിസ്ഥാനത്തിൽ കൃത്രിമ തോട്ടങ്ങളിൽ ഇവയെ വളർത്തുന്നുണ്ട്.

ചിത്രശാല

അവലംബം

  1. വിഷ്ണുസ്വരൂപ് രചിച്ച “വീട്ടിനകത്ത് ഒരു പൂന്തോട്ടം”

പുറത്തേക്കുള്ള കണ്ണികൾ

This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.