ഹിസ്റ്റോൺ

യൂക്കാരിയോട്ട് കോശങ്ങളിൽ ഉയർന്ന ക്ഷാരഗുണമുള്ളതും (ആൽക്കലി സ്വഭാവം) ആർജിനിൻ, ലൈസീൻ എന്നീ അമിനോഅമ്ലങ്ങളാൽ സമൃദ്ധമായതുമായ മാംസ്യങ്ങളാണ് ഹിസ്റ്റോണുകൾ. അമ്ളമായ ഡി.എൻ.എ തന്മാത്രയുമായി ഉറച്ച രാസബന്ധനം രൂപപ്പെടുത്തുന്ന മാംസ്യങ്ങളാണിവ. മനുഷ്യകോശത്തിലെ 1.8 മീറ്ററോളം നീളം വരാവുന്ന ഡി.എൻ.എ തന്മാത്രയെ 0.09 മില്ലി മീറ്ററാക്കി ചുരുക്കിയിരിക്കുന്നത് ഡി.എൻ.എ തന്മാത്രകൾ ഹിസ്റ്റോണുകൾക്കുപുറത്തായി ചുറ്റപ്പെട്ടിരിക്കുന്നതുകൊണ്ടാണ്. ആൽബ്രെച്റ്റ് കോസ്സൽ 1884 ലാണ് ഹിസ്റ്റോണുകളെ കണ്ടെത്തുന്നത്.

ഹിസ്റ്റോൺ തന്മാത്രാകാമ്പുകളാൽ രൂപപ്പെട്ടിരിക്കുന്ന ന്യൂക്ലിയോസോമിന്റെ രേഖാചിത്രം.

വർഗ്ഗീകരണം

H1/H5, H2A, H2B, H3, H4 എന്നിങ്ങനെ അഞ്ച് ഹിസ്റ്റോൺ മാംസ്യതന്മാത്രകളാണുള്ളത്. ഇതിൽ H2A, H2B, H3, H4 എന്നിവ ഹിസ്റ്റോൺ കാമ്പുകളായും (കോർ ഹിസ്റ്റോൺ) H1, H5 എന്നിവ യോജകഹിസ്റ്റോണുകളായും അറിയപ്പെടുന്നു. ഹിസ്റ്റോൺ കാമ്പുകളിലെ ഏതെങ്കിലും രണ്ടെണ്ണം വീതം പരസ്പരം ചേർന്ന് അഷ്ടകരൂപത്തിലുള്ള ന്യൂക്ലിയോസോം കോർ ഘടകമുണ്ടാകുന്നു. ഇതിനോട് 147 ഡി.എൻ.എ ബേയ്സ് ജോടികൾ 1.65 തവണ ചുറ്റപ്പെട്ട് ഇടംകയ്യൻ ചുറ്റുഗോവണിരൂപം കൈവരിക്കുന്നു. ന്യൂക്ലിയോസോമിലും ഡി.എൻഎയുടെ പ്രവേശന- നിഷ്ക്രമണ സ്ഥാനങ്ങളിൽ യോജകഹിസ്റ്റോൺ ആയ H1 കൂടിച്ചേർന്ന് അത്യുന്നതഘടന നൽകുന്നു.

ഘടന

അവലംബം

    This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.