സത്യം

എഴുതിയതോ, പ്രമാണങ്ങളിലോ, പറച്ചിലിലോ പരാമർശിച്ചിരിക്കുന്ന വസ്തുത യാഥാർത്ഥ്യവുമായി എത്രത്തോളം പൊരുത്തപ്പെടുന്നു എന്നുള്ളതിന്റെ മാപിനിയായും സത്യം അനുവർത്തിക്കുന്നു.

സത്യം എന്നതിന് പല നിർവ്വചനങ്ങളുണ്ട്.

  • വസ്തുക്കളുടെയോ സംഭവങ്ങളുടെയോ വസ്തുതപരമായ വിശ്വാസ്യതയെ സത്യം എന്നു വിശേഷിപ്പിക്കാം.
  • പ്രവൃത്തിയിലോ അനുഭവത്തിലോ ഉള്ള നിഷ്പക്ഷമായ വിശ്വാസ്യത.
  • അനുവർത്തിക്കുന്ന പ്രവൃത്തിയിലുള്ള അപേക്ഷികമായ ശരി.

സത്യം

ഗാന്ധി ദർശനത്തിൽ

ഗാന്ധിജിയുടെ വീക്ഷണത്തിൽ സത്യവും അഹിംസയും ഒരേ നാണയത്തിന്റെ രണ്ട്‌ വശങ്ങളാണ്‌. സത്യം ലക്‌ഷ്യവും അഹിംസ ആ അതിലേക്കുള്ള മാർഗവുമാണ്‌. അഹിംസയെന്നാൽ മറ്റൊരുവന്‌ ദോഷം ചെയ്യാതിരിക്കൽ മാത്രമല്ല തന്നോട്‌ തെറ്റു ചെയ്തവനോട്‌ ക്ഷമിക്കുവാനുള്ള സന്നദ്ധതയും കൂടിയാണ്‌.

അദ്വൈത സിദ്ധാന്തത്തിൽ

ദൈവവും സത്യമാണ്‌, ലോകവും സത്യമാണ്‌. ഈ കാര്യകാരണ ബന്ധത്തെ അദ്വൈതം അംഗീകരിക്കുന്നില്ല. സത്യം എന്ന വാക്കിന്‌ തത്ത്വികമായി മൂന്നു കാലങ്ങളിലും മാറാതെ നിൽക്കുന്നത്‌ എന്നു കൂടി അർത്ഥമുണ്ട്‌. മാറ്റം എന്നത് മുമ്പത്തെ അവസ്ഥയുടെ മരണവും ഇപ്പോഴത്തെ അവസ്ഥയുടെ ജനവുമാണ്. അതുകൊണ്ട് മാറ്റമില്ലാത്തതു മാത്രമേ ജനന മരണത്തിന്ന് അതീത്മായിരിക്കൂ. അദ്വൈതസിദ്ധാന്ത പ്രകാരം സത്യമായത്‌ ഒന്നു മാത്രമേയുള്ളൂ. ലോകം മിഥ്യയാണ്‌. എന്തെന്നാൽ സൃഷ്ടി നടന്നിട്ടേയില്ല. സത്യം മറയ്ക്കപ്പെട്ടപ്പോൾ സത്യത്തിനു മുകളിൽ കയറിൽ പാമ്പിനെയെന്നപോൽ കാണപ്പെട്ട ഒരു മിഥ്യാദർശനം മാത്രമാണ് ലോകം. കയറിനു പകരം നാം കണ്ടതായി തോന്നിയ പാമ്പ് ഇല്ലാതെയാകാൻ കയറിനെ തിരിച്ചറിഞ്ഞാൽ മാത്രം മതിയാകും

കേനോപനിഷത്തിൽ

സത്യാന്വേഷണത്തിന്‌ ശക്തമായ പ്രേരണ നൽകുന്ന ഒരു ഉപനിഷത്താണിത്. ഇന്ദ്രിയങ്ങൾക്കും മനസ്സിനും അപ്പുറത്തുള്ള സത്യം, ആത്യന്തിക സത്യം യുക്തിസഹമായി അന്വേഷണത്തിൽക്കൂടി കണ്ടെഥ്റ്റുവാൻ സാധിക്കുമെന്ന് കേനോപനിഷത് വ്യക്തമാക്കുന്നു.

ഋഗ്വേദത്തിൽ

പലതായി കാണപ്പെടുമെങ്കിലും സത്യം ഏകമെന്ന് ഋഗ്വേദത്തീൽ പ്രഖ്യാപിക്കുന്നു.

അവലംബം

This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.