ശ്യാമിലി

തെന്നിന്ത്യൻ ചലച്ചിത്ര മേഖലയിലെ ഒരു നടിയാണ് ബേബി ശ്യാമിലി എന്നറിയപ്പെട്ടിരുന്ന ശ്യാ‍മിലി.

ശ്യാമിലി
ജനനംശ്യാമിലി
(1987-07-10) 10 ജൂലൈ 1987
Thrissur, Kerala, India
മറ്റ് പേരുകൾബേബി ശ്യാമിലി
തൊഴിൽActress
സജീവം1989-2000; 2009

ആദ്യ ജീവിതം

ശ്യാമിലി ജനിച്ചത് 1987 ലാണ്.

അഭിനയജീവിതം

തന്റെ രണ്ടാമത്തെ വയസ്സിൽ തുടങ്ങി ശ്യാമിലി അഭിനയിച്ചു തുടങ്ങി. ആദ്യം കന്നട, മലയാളം എന്നീ ഭാഷകളിൽ അഭിനയിച്ചതിനുശേഷം പിന്നീട് തമിഴിലും അഭിനയിച്ചു. മണിരത്നം സംവിധാനം ചെയ്ത അഞ്ജലി എന്ന ചിത്രത്തിലെ അഭിനയം വളരെ ശ്രദ്ധേയമായി. ഈ ചിത്രത്തിലെ അഭിനയത്തിന് മികച്ച ബാലതാരത്തിനുള്ള ദേശീയ അവാർഡ് ശ്യാമിലിയെ തേടി എത്തി. ഭരതന്റെ മാളൂട്ടി എന്ന ചിത്രത്തിലെ അഭിനയത്തിന് കേരളസംസ്ഥാന പുരസ്കാരവും ലഭിച്ചു. പിന്നീട് അൽപ്പകാലത്തിന്റെ ഇടവേളക്കു ശേഷം മമ്മൂട്ടി, മോഹൻലാൽ എന്നിവർ ഒന്നിച്ചഭിനയിച്ച ഹരികൃഷ്ണൻസ് എന്ന ചിത്രത്തിൽ ശ്യാമിലി അഭിനയിക്കുകയുണ്ടായി. 1990 മുതൽ 1995 വരെ കന്നഡ ചിത്രങ്ങളിൽ ബാലതാരമായി അഭിനയിച്ചു.

നായികയായി അഭിനയിച്ച ആദ്യചിത്രം തെലുഗിലെ സംവിധായകനായ അനന്ദ് രാഗ സംവിധാനം ചെയ്ത ചിത്രമാണ്[1] . ഇതിലെ നായകൻ തെലുഗു നടനായ സിദ്ധാർഥ് ആണ്.

സ്വകാര്യ ജീവിതം

പ്രസിദ്ധ നടിയായ ശാലിനിയുടെ ഇളയ സഹോദരിയാണ് ശ്യാമിലി.

അവലംബം

  1. "Baby Shamili debuts opposite Siddarth". IndiaGlitz. 2008 September 10. ശേഖരിച്ചത്: 2008-10-11.

പുറത്തേക്കുള്ള കണ്ണികൾ

This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.