ശൂദ്രർ

വർണ്ണാശ്രമ ധർമമനുസരിച്ച് നാലാമത്തെ വർണമാണ് ശൂദ്രർ. ഹിന്ദു മത പ്രകാരം ഒരാളുടെ ജോലിയും അവർ ചെയുന്ന കാര്യങ്ങളും നോക്കിയിട്ടാണ് അവരുടെ വർഗം നിശ്ചയിച്ചിരുന്നത്. ബ്രാഹ്മണൻ, ക്ഷത്രിയൻ, വൈശ്യൻ, ശൂദ്രർ എന്നായിരുന്നു അവ. ഇതിൽ ഒന്നും പെടാതെ വന്നിരുന്നവരെ അവർണർ എന്ന് വിളിച്ചു പോന്നു. ഋഗ്വേദപ്രകാരം പുരുഷന്റെ പാദത്തിൽ നിന്നും ആണ് ശൂദ്രർ ജനിക്കുനത് എന്നാണ്. മനുഷ്യ സമൂഹത്തിന്റെ പാദത്തിന്റെ സ്ഥാനം ഉള്ള വിഭാഗം, അഥവാ അടിസ്ഥാന ജനവിഭാഗം ആണ് ശൂദ്രൻ എന്നാണ് ഇതിന്റെ ആലങ്കാരിക അർത്ഥം. സേവനസന്നദ്ധത ഉള്ളവനെന്നും ശോചിക്കുന്നവൻ എന്നും ശൂദ്രന് അർത്ഥം ഉണ്ട്. ഉപനയന ക്രീയയിൽ വീഴ്ച വരുത്തിയ ക്ഷത്രിയർ ആണ് ശൂദ്രർ ആയി മാറിയത് എന്നാണ് ഡോക്ടർ അംബേദ്കർ ചരിത്രവും പുരാണങ്ങളും അവലംബിച്ച് സ്ഥാപിച്ചിട്ടുള്ളത്.

ഋഗ്വേദത്തിലെ പുരുഷസൂക്തത്തിൽ ഇങ്ങനെ പറയുന്നു.

मुखं किमस्य कौ बाहू का ऊरू पादा उच्येते ॥


ब्राह्मणो अस्य मुखमासीद बाहू राजन्यः कर्तः ।


ऊरूतदस्य यद वैश्यः पद्भ्यां शूद्रो अजायत ॥

കേരളമുൾപ്പെടെയുള്ള ദക്ഷിണേന്ത്യയിൽ ഇന്തോ ആര്യന്മാരായ പൗരാണിക ശൂദ്ര വിഭാഗം ഇല്ല. ബ്രാഹ്മണ കുടിയേറ്റ കാലത്ത് ദ്രാവിഡ വർഗത്തിലെ ഭരണ വർഗ്ഗത്തെ ആദ്യം ശൂദ്രരായും പിന്നീട് ക്ഷത്രിയരായും ചാതുർവർണ്യ വ്യവസ്ഥയിലേക്ക് സ്വാംശീകരിക്കുകയാണ് ഉണ്ടായത്. കേരളത്തിൽ നായർ വിഭാഗത്തിലെ ഒ.ബി.സി പദവിയുള്ള ഉപജാതികളെ ശൂദ്രരായി പരിഗണിച്ച് പോരുന്നു.

അവലംബം

    This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.