വെച്ചൂർ

കോട്ടയം ജില്ലയിലെ വൈക്കം താലൂക്കിൽ വേമ്പനാട് കായലിന്റെ തീരത്തുള്ള ഒരു ഗ്രാമമാണു വെച്ചൂർ. ഈ ഗ്രാമം വെച്ചൂർ പശു എന്ന ഒരു പ്രത്യേകതരം പശുവിന്റെ നാട് എന്ന പേരിൽ പ്രശസ്തമാണ്[1]. പ്രശസ്ത വിനോദ സഞ്ചാര കേന്ദ്രമായ കുമരകം വെച്ചൂരിന്റെ അടുത്താണ്. വൈക്കം നഗരത്തിലേക്ക് ഇവിടുന്ന് 10കി.മീ ദൂരമുണ്ട്.

വെച്ചൂർ
വെച്ചൂർ
Location of വെച്ചൂർ
in കേരളം and India
രാജ്യം  ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല(കൾ) കോട്ടയം
ജനസംഖ്യ 16,830 (2001)
സമയമേഖല IST (UTC+5:30)

ചരിത്രം

പുരാതനകാലത്ത് ചേരമാൻ പെരുമാളിന്റെ രാജ്യത്തിന്റെ ഭാഗമായിരുന്നു ഇവിടം. കൊച്ചിരാജാവിന്റെ അധീശത്വം അംഗീകരിച്ചിരുന്ന വടക്കുംകൂർ രാജ്യത്തിലെ വൈക്കം താലൂക്കിന്റെ അവിഭാജ്യ ഘടകവുമായിരുന്നു വെച്ചൂർ ഗ്രാമം. കാലാന്തരത്തിൽ ഈ പ്രദേശം തിരുവിതാംകൂറിന്റെ ഭാഗമായി. കടവെച്ചൂർ എന്ന സ്ഥലനാമം ശബ്ദഭേദം വന്ന് രൂപപരിണാമം സംഭവിച്ചതാണ് വെച്ചൂർ. കടൽ വെച്ച ഊര് എന്ന് വിളിച്ചിരുന്ന പ്രദേശമാണ് കടവെച്ചൂർ ആയിമാറിയത്. സ്ഥലനാമത്തിന്റെ അടിസ്ഥാനത്തിൽ പ്രസ്തുത പ്രദേശം കടൽ പിൻവാങ്ങി ഉണ്ടായിട്ടുളളതാണെന്ന് അനുമാനിക്കാം.[2]

അവലംബം

  1. http://www.grain.org/bio-ipr/?id=135
  2. http://lsgkerala.in/vechoorpanchayat/about/

വെച്ചൂർ പല കാര്യങ്ങൾ കൊണ്ടും ശ്രദ്ധിക്കപ്പെടേണ്ട ഒരു ഗ്രാമമായ് കാണാം.

വെച്ചൂർ ഹരിഹര സുബ്രഹ്മണ്യൻ (വായ്പ്പാട്ട്) ,വെച്ചൂർ രാമൻ പിള്ള (കഥകളി), വെച്ചൂർ തങ്കമണിപിള്ള (ഓട്ടൻതുള്ളൽ).

ക്ഷേത്രങ്ങൾ വൈകുണ്ഠപുരം പൂങ്കാവ് ശാസ്തകുളം ചേരകുളം തൃപ്പക്കുടം

ബ്രാഹ്മണ ഗൃഹങ്ങൾ

നേടും കൊമ്പിൽ ഇല്ലം നേടും പറമ്പ്‌ മന ഊരുമന മനയതാട്റ്റ്‌ മന

കുറിപ്പുകൾ

This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.