വിസ്കോൺസിൻ

അമേരിക്കൻ ഐക്യനാടുകളിലെ വടക്ക് മദ്ധ്യ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഒരു സംസ്ഥാനമാണ് വിസ്കോൺസിൻ. ഈ സംസ്ഥാനം വടക്കുഭാഗത്ത് സുപ്പീരിയർ തടാകം, കിഴക്ക് മിഷിഗൺ തടാകം എന്നീ മഹാതടാകങ്ങളുമായും തെക്കുഭാഗത്ത് ഇല്ലിനോയി, തെക്കുപടിഞ്ഞാറ് അയോവ, വടക്കുകിഴക്കൻ ഭാഗത്ത് മിഷിഗൺ, പടിഞ്ഞാറ് മിനിസോട എന്നീ അമേരിക്കൻ സംസ്ഥാനങ്ങളുമായും അതിർത്തി പങ്കിടുന്നു. മൊത്തം വിസ്തീർണ്ണം കണക്കാക്കിയാൽ ഇത് അമേരിക്കൻ ഐക്യനാടുകളിലെ ഇരുപത്തിമൂന്നാമത്തെ വലിയ സംസ്ഥാനവും ജനസാന്ദ്രതയനുസരിച്ച് ഇരുപതാം സ്ഥാനവുമുള്ള സംസ്ഥാനമാണ്.

State of Wisconsin
Flag Seal
വിളിപ്പേരുകൾ: Badger State; America's Dairyland
ആപ്തവാക്യം: Forward
അമേരിക്കൽ ഐക്യനാടുകളുടെ ഭൂപടത്തിൽ Wisconsin അടയാളപ്പെടുത്തിയിരിക്കുന്നു
ഔദ്യോഗികഭാഷകൾ De jure: None
De facto: English
നാട്ടുകാരുടെ വിളിപ്പേര്Wisconsinite
തലസ്ഥാനംMadison
ഏറ്റവും വലിയ നഗരംMilwaukee
ഏറ്റവും വലിയ മെട്രോ പ്രദേശംMilwaukee metropolitan area
വിസ്തീർണ്ണം യു.എസിൽ 23rd സ്ഥാനം
 - മൊത്തം65,497.82 ച. മൈൽ
(169,639 ച.കി.മീ.)
 - വീതി260 മൈൽ (420 കി.മീ.)
 - നീളം310 മൈൽ (500 കി.മീ.)
 - % വെള്ളം17
 - അക്ഷാംശം42° 37′ N to 47° 05′ N
 - രേഖാംശം86° 46′ W to 92° 53′ W
ജനസംഖ്യ യു.എസിൽ 20th സ്ഥാനം
 - മൊത്തം(2010) 5,686,986
 - സാന്ദ്രത103.4/ച. മൈൽ  (39.9/ച.കി.മീ.)
യു.എസിൽ 25th സ്ഥാനം
 - ശരാശരി കുടുംബവരുമാനം $47,220 (15th)
ഉന്നതി 
 - ഏറ്റവും ഉയർന്ന സ്ഥലം Timms Hill[1]
1,951 അടി (595 മീ.)
 - ശരാശരി1,050 അടി  (320 മീ.)
 - ഏറ്റവും താഴ്ന്ന സ്ഥലംLake Michigan[1]
579 അടി (176 മീ.)
രൂപീകരണം  May 29, 1848 (30th)
ഗവർണ്ണർScott Walker (R)
ലെഫ്റ്റനന്റ് ഗവർണർRebecca Kleefisch (R)
നിയമനിർമ്മാണസഭWisconsin Legislature
 - ഉപരിസഭSenate
 - അധോസഭState Assembly
യു.എസ്. സെനറ്റർമാർ Herb Kohl (D)
Ron Johnson (R)
യു.എസ്. പ്രതിനിധിസഭയിലെ അംഗങ്ങൾ 5 Republicans, 3 Democrats (പട്ടിക)
സമയമേഖല Central: UTC-6/-5
ചുരുക്കെഴുത്തുകൾ WI Wis. US-WI
വെബ്സൈറ്റ്www.wisconsin.gov

1848 മെയ് 29-ന് 30-ആം സംസ്ഥാനമായി യൂണിയനിൽ അംഗമായി. 2008-ലെ കനേഷുമാരി പ്രകാരം 5,627,967 ആണ് ഇവിടുത്തെ ജനസംഖ്യ. വ്യാവസായിക നിർമ്മാണം, കൃഷി, ആരോഗ്യസേവനം എന്നിവയാണ് ഇവിടുത്തെ സമ്പദ്ഘടനയിലെ പ്രധാന ഘടകങ്ങൾ. ഡ്രിഫ്റ്റിംഗ് മേഖലയൊഴികെ ഹിമയുഗത്തിലെ ഹിമപാളികളാൽ ഏറെ സ്വാധീനിക്കപ്പെട്ടിരുന്ന വിസ്കോൺസിൻെറ ഭൂമിശാസ്ത്രം വൈവിധ്യപൂർണമാണ്. വടക്കൻ മലമ്പദേശങ്ങളും പടിഞ്ഞാറൻ കുന്നിൻപ്രദേശങ്ങളും മദ്ധ്യ സമതലത്തിന്റെ ഒരു ഭാഗവും ചേർന്ന് സംസ്ഥാനത്തിന്റെ പടിഞ്ഞാറൻ ഭാഗം രൂപപ്പെടുകയും താഴ്‌ന്നപ്രദേശം മിഷിഗൺ തടാക തീരത്തേക്ക് വ്യാപിച്ചു കിടക്കുകയും ചെയ്യുന്നു. മിഷിഗൺ സംസ്ഥാനം കഴിഞ്ഞാൽ മഹാതടാക തീരത്തിന്റെ നീളം കൂടിയ ഭാഗങ്ങൾ ഉൾ‌പ്പെടുന്ന രണ്ടാമത്തെ സംസ്ഥാനമാണ് വിസ്കോൺസിൻ. 19-ഉം 20-ഉം നൂറ്റാണ്ടുകളിൽ ധാരാളം യൂറോപ്യൻ കുടിയേറ്റക്കാർ ഈ സംസ്ഥാനത്തിലേക്ക് പ്രവേശിക്കുകയുണ്ടായി. അവരിൽ ഭൂരിപക്ഷവും ജർമ്മനി, സ്കാൻഡിനേവിയ എന്നിവിടങ്ങളിൽനിന്നും കുടിയേറിപ്പാർത്തവരായിരുന്നു. അയൽ സംസ്ഥാനമായ മിനിസോടയെപ്പോലെ, ജർമൻ അമേരിക്കൻ, സ്കാൻഡിനേവിയൻ അമേരിക്കൻ സംസ്കാരത്തിന്റെ കേന്ദ്രമായി സംസ്ഥാനം നിലനിൽക്കുന്നു.

തലസ്ഥാനം മാഡിസണും ഏറ്റവും വലിയ നഗരം മിൽവൗക്കിയുമാണ്. ഇത് മിഷിഗൺ തടാകത്തിന്റെ പടിഞ്ഞാറൻ തീരത്ത് സ്ഥിതിചെയ്യുന്നു. സംസ്ഥാനത്തെ 72 കൌണ്ടികളായി തിരിച്ചിരിക്കുന്നു.

അവലംബം

Preceded by
ഐയവ
യു.എസ്. സംസ്ഥാനങ്ങൾ സംസ്ഥാനപദവി ലഭിച്ച ക്രമത്തിൽ
1848 മേയ് 29ന് പ്രവേശനം നൽകി (30ആം)
Succeeded by
കാലിഫോർണിയ

അവലംബം

  1. "Elevations and Distances in the United States". U.S Geological Survey. 29 April 2005. ശേഖരിച്ചത്: 2006-11-09.
This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.