വിശാഖദത്തൻ

പൊതുവർഷം നാലാംനൂറ്റാണ്ടിനും ഏഴാം നൂറ്റാണ്ടിനും ഇടയിൽ ജീവിച്ചിരുന്നു എന്നു കരുതപ്പെടുന്ന പ്രസിദ്ധ സംസ്കൃതകവിയും നാടകകൃത്തുമായിരുന്നു വിശാഖദത്തൻ[1]. ചന്ദ്രഗുപ്തമൗര്യന്റെ ജീവിതത്തെ അടിസ്ഥാനമാക്കി ചിട്ടപ്പെടുത്തിയ മുദ്രാരാക്ഷസമാണു് അദ്ദേഹത്തിന്റെ ഏറ്റവും പ്രസിദ്ധമായ കൃതി. മുദ്രാരാക്ഷസം എന്ന നാടകത്തിൽ അദ്ദേഹത്തിന്റെ അച്ഛന്റെ പേർ മഹാരാജാ ഭാസ്ക്കരദത്തനെന്നും മുത്തച്ഛന്റെ പേർ സാമന്തൻ വടേശ്വരദത്തൻ എന്നുമാണെന്നു രേഖപ്പെടുത്തിയിട്ടുണ്ട്[1]. അദ്ദേഹത്തിന്റെ തന്നെ ദേവീചന്ദ്രഗുപ്തം എന്ന നാടകം ശകവംശക്കാരുമായുള്ള യുദ്ധവും അതിലെ വിജയവും പ്രതിപാദിക്കുന്നു. അദ്ദേഹത്തിന്റേതായി പൂർത്തിയാക്കാത്ത മറ്റൊരു കൃതിയുടെ ഭാഗങ്ങളും കണ്ടെടുത്തിട്ടുണ്ട്.

അവലംബം

  1. Professor KH, Dhruva (1923). Mudra Rakshasa or the Signet of Ring. Poona City: Oriental Book Supplying Agency, Poona. pp. vii.
This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.