വിവർത്തനം

ഒരു ഭാഷയിലുള്ള വാക്കോ വാക്യങ്ങളോ മറ്റൊരു ഭാഷയിലേക്ക് ആവിഷ്‌കരിക്കുന്നതിനെ വിവർത്തനം എന്നു പറയുന്നു. ഇങ്ങനെ നടത്തുന്ന മൊഴിമാറ്റത്തെ പരിഭാഷപ്പെടുത്തൽ, തർജ്ജമ ,"ഭാഷാന്തരം '"എന്നെല്ലാം വിളിക്കാറുണ്ട്. മൊഴിമാറ്റം എന്ന സംജ്ഞ ഇതിന്റെ സൂക്ഷ്മസ്വഭാവം വെളിപ്പെടുത്തുന്നു. പരിഭാഷകൾ തുല്യമായ പദാനുപദ പരിഭാഷയായോ, ഒരു വാക്യത്തിന്റെ ആശയം ഉൾകൊള്ളുന്ന പദവിന്യാസങ്ങളായോ ചെയ്യാറുണ്ട്.ഭാഷാമാറ്റം ഒഴികെ മറ്റൊരു മാറ്റവും കൂടാതെയുള്ള പുനരവതരണത്തെയാണ് വിവർത്തനം കൊണ്ടു വിവക്ഷിക്കുന്നത്. ഈ പ്രക്രിയയിലൂടെ രണ്ടാമതൊരു ഭാഷയിൽ അവതരിപ്പിക്കുന്ന പാഠത്തെക്കുറിക്കാനും ഈ സംജ്ഞകളെല്ലാം ഉപയോഗിച്ചുവരുന്നു. ആധുനികഭാഷാശാസ്ത്രകാരന്മാർ പല വിവർത്തനസിദ്ധാന്തങ്ങളും പ്രായോഗികമാർഗങ്ങളും നിർദ്ദേശിച്ചിട്ടുണ്ട്. ഈ സിദ്ധാന്തങ്ങളിൽ രചനയുടെ ആദ്യത്തെ മാധ്യമത്തെ സ്രോതഭാഷ (മൂലഭാഷ) എന്നും രണ്ടാമത്തേതിനെ ലക്ഷ്യഭാഷ എന്നും വിശേഷിപ്പിക്കുന്നു. മൂലവും വിവർത്തനവും തമ്മിലുള്ള ബന്ധത്തെ സംബന്ധിച്ച് രൂപപരമായ പൊരുത്തം, ക്രിയാത്മകമായ പൊരുത്തം തുടങ്ങിയ സങ്കല്പങ്ങൾ ആവിഷ്കരിച്ചിട്ടു്. വിവർത്തനം പ്രത്യേക പഠനശാഖയായി വികസിച്ചിട്ടുണ്ട്.

വിവർത്തനത്തിനു തെരഞ്ഞെടുക്കുന്ന കൃതിയെ മൂല കൃതി എന്നും വിവർത്തനത്തിലൂടെ ലഭിക്കുന്ന കൃതിയെ ലക്ഷ്യ കൃതി എന്ന് പറയാറുണ്ട്.ഇട൬ഹി തന്നെയാണ് ആ ഭാഷകളുടെ സംസ്കാരത്തെയും മനസ്സിലാക്കാൻ സാധിക്കുന്നത് മൂല സംസ്കാരം എന്നും ലെക്ഷ്യ സംസ്കാരം എന്നും അറിയപ്പെടുന്നു. വിക്ടർ ഹ്യുഗോ യുടെ പാവങ്ങൾ ഇതരത്തിൽ വിവർത്തനം ചെയ്യപ്പെട്ടവയാണ്.......................

This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.