വാൽ
ഉപയോഗം
വാൽ എന്ന അവയവം വിവിധ ജീവികൾ വിവിധ തരത്തിൽ പ്രയോജനപ്പെടുത്തുന്നു.വേഗത്തിൽ ചലിക്കുമ്പോൾ മൃഗങ്ങൾ തങ്ങളുടെ ശരീരസ്തിരതക്ക് (Balencing)വാലിൽ ബലം കേന്ദ്രീകരിക്കാറുണ്ട്. കൂട്ടർക്ക് അടയാളങ്ങൾ നൽകുന്നതിനും, ശത്രുക്കളെ ഭയപ്പെടുത്തുന്നതിനും, പ്രാണികളെ ശരീരത്തിൽ നിന്നകറ്റുന്നതിനും വാൽ ഉപയോഗിക്കുന്നു. മീനുകൾ അവയുടെ ചലനത്തിന് വാലുപയോഗിക്കുന്നു. കുരങ്ങുകൾ അതുപയോഗിച്ച് മരങ്ങളിൽ തൂങ്ങുന്നു. പശുക്കൾ ഈച്ചയടിക്കാനും വാൽ പ്രയോജനപ്പെടുത്തുന്നു. നായ അതിന്റെ സ്നേഹം പ്രകടിപ്പിക്കുന്നതിന് വാലാട്ടുന്നു. ജീവൻരക്ഷയ്ക്കായ് വാലുപയോഗിക്കുന്ന ജീവിയാണ് പല്ലി. ശത്രുവിന്റെ ശ്രദ്ധ മാറ്റുന്നതിന് പല്ലി വാല് മുറിച്ചിടുന്നു. പിടയുന്ന വാലിലേക്ക് ശത്രു ശ്രദ്ധിക്കുന്നതിനിടയിൽ പല്ലി രക്ഷപെടുന്നു. തേളുകൾ ശത്രുവിൻമേൽ വിഷം കുത്തിവയ്ക്കുന്നത് വാലുകൊണ്ടാണ്.
വാൽ - പഴഞ്ചൊല്ലുകൾ
- തലയിരിക്കുമ്പോൾ വാൽ ആടരുത്.
- നായുടെ വാൽ പന്തീരാണ്ടു കൊല്ലം കുഴലിലിട്ടാലും നൂരില്ല.
ചിത്രശാല
- വാൽ - ചിത്രങ്ങൾ
- കണ്ണുകെട്ടി ചിത്രത്തിലെ പശുവിന് വാലുവരക്കുന്ന കളി
- വാലൻതുമ്പി
- തേൾ
This article is issued from
Wikipedia.
The text is licensed under Creative
Commons - Attribution - Sharealike.
Additional terms may apply for the media files.