വസന്ത

കർണാടകസംഗീതത്തിലെ 17-ആം മേളകർത്താരാഗമായ സൂര്യകാന്തത്തിന്റെ ജന്യരാഗമായ ഒരു രാഗമാണിത്. വൈകുന്നേരം പാടുന്ന മംഗളകരമായ രാഗമാണ് വസന്ത. വളരെ പുരാതനമായ രാഗമാണിത്. ഹിന്ദുസ്ഥാനി സംഗീതത്തിലെ ഭൈരവ് ഥാട്ടിന് തുല്യമാണ് ഈ രാഗം. ഒരു ഔഡവ-ഷാഡവ രാഗമാണ് വസന്ത. ആരോഹണത്തിൽ പഞ്ചമവും ഋഷഭവും വർജ്യമാണ്. അവരോഹണത്തിൽ പഞ്ചമം ഉണ്ടാവില്ല. [1]

ഘടന

ആരോഹണം

സ മ1 ഗ3 മ1 ധ2 നി3 സ

അവരോഹണം

സ നി3 ധ2 മ1 ഗ3 രി1 സ

കൃതികൾ

കൃതി കർത്താവ്
നിന്നു കോരി തെച്ചൂർ ശങ്കരാചാരി
ഹരിഹര പുത്രം മുത്തുസ്വാമി ദീക്ഷിതർ
പരമപുരുഷ ജഗദീഷാ സ്വാതി തിരുനാൾ
മാൽമുരുകാ ,ഷണ്മുഖാ പാപനാശം ശിവൻ
നടനം ആടിനാർ ഗോപാലകൃഷ്ണ ഭാരതി
രാമചന്ദ്രം ഭവയാമി മുത്തുസ്വാമി ദീക്ഷിതർ

ചലച്ചിത്രഗാനങ്ങൾ

ഗാനം ചലച്ചിത്രം സംഗീത സംവിധായകൻ ഗായകർ
ശിശുവിനെപ്പോൽ കറുത്ത പൗർണ്ണമി എം കെ അർജ്ജുനൻ കെ ജെ യേശുദാസ് ,എസ് ജാനകി
വസന്തം നിന്നോടു അയൽക്കാരി ജി ദേവരാജൻ കെ ജെ യേശുദാസ്
സുന്ദരി സുന്ദരി ഏയ്‌ ഓട്ടോ രവീന്ദ്രൻ എം ജി ശ്രീകുമാർ
ഓലക്കുട ചൂടുന്നൊരു മാണിക്യക്കല്ല് എം ജയചന്ദ്രൻ മധു ബാലകൃഷ്ണൻ
കണ്ണോരം ചിങ്കാരം രതിനിർവ്വേദം എം ജയചന്ദ്രൻ ശ്രേയ ഘോഷാൽ

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

  • വസന്തരാഗത്തിലുള്ള മലയാളഗാനങ്ങൾ ഇവിടെ കാണാം
This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.