വഴുതന
ആഹാരയോഗ്യമായതും “സൊലനേസീ”(Solanaceae) കുടുംബത്തിൽ പെട്ടതുമായ സസ്യമാണ് വഴുതന. “സൊലാനം മെലങിന” (Solanum melongena) എന്നാണ് വഴുതനയുടെ ശാസ്ത്രീയ നാമം. ഇംഗ്ലീഷിൽ ബ്രിഞ്‌ജാൾ (Brinjal) / എഗ്ഗ് പ്ലാന്റ് (Egg plant) / ഓബർജിൻ (Aubergine) എന്നു പറയുന്നു.
വഴുതന | |
---|---|
![]() | |
Scientific classification | |
Kingdom: | Plantae |
Class: | Magnoliopsida |
Subclass: | Asteridae |
Order: | Solanales |
Family: | Solanaceae |
Genus: | Solanum |
Species: | S. melongena |
Binomial name | |
Solanum melongena L. | |
പ്രധാനമായും ഇത് വേവിച്ച് ഭക്ഷണമായി ഉപയോഗിക്കുന്നു. [1][2] ഒരു വാർഷിക വിളയായിട്ടാണ് ഇത് സാധാരണ കൃഷിചെയ്യുന്നത്. സാധാരണ ഗതിയിൽ ഇത് 40 മുതൽ 150 cm (16 to 57 in) ഉയരത്തിൽ വളരുന്നു. ഇതിന്റെ ഇലകൾക്ക് 10 മുതൽ 20 cm (4–8 in) വരെ നീളവും 5 മുതൽ 10 cm (2–4 in) വരെ വീതിയുമുള്ളതാണ്. സെമിവൈൽഡ് വിഭാഗത്തിൽ പെട്ടവ അല്പം കൂടുതൽ വളരുന്നവയാണ്. ഇത് 225 cm (7 ft) ഉയരത്തിലും ഇലകൾ 30 cm (12 in) മുകളിൽ നീളമുള്ളവയും 15 cm (6 in) വരെ വീതിയുള്ളവയുമാണ്. ഇതിന്റെ പൂക്കൾ വെളൂത്തതോ, പർപ്പിൾ നിറത്തിലുള്ളതോ ആണ്. ഇതിന്റെ പഴം വളരെ മാംസളമായതാണ്.
പ്രാദേശിക നാമങ്ങൾ
തമിഴിലും, കേരളത്തിൽ ചിലയിടത്തും "കത്തിരിക്ക" എന്നു പറയുന്നു. മദ്ധ്യകേരളത്തിൽ നീളത്തിൽ ഉള്ളവയെ 'വഴുതനങ്ങ' എന്നും ഗോളാകൃതിയിലുള്ളവയെ 'കത്തിരിക്ക (കത്രിക്ക)' എന്നും വിളിക്കുന്നു. ഇന്ത്യയും ശ്രീലങ്കയും ആണ് ഇതിന്റെ ജന്മദേശങ്ങൾ. വഴുതന ചെടികളുടെ കായ്കൾക്ക് കോഴിമുട്ടയോട് സാമ്യമുള്ളതിനാൽ മുട്ടച്ചെടി എന്നും ഇത് അറിയപ്പെടുന്നു.
ചിത്രശാല
- വഴുതനയുടെ ചിത്രങ്ങൾ
- വഴുതനങ്ങ ഛേദിച്ചത്
- വഴുതനങ്ങ
- നാടൻ വഴുതന
- വഴുതനയുടെ പൂവ്
- വഴുതനങ്ങ
- വഴതന
- നീളൻ വഴതനങ്ങ
- വഴതനങ്ങ
- പഴുത്ത വഴതനങ്ങ
- ചുവപ്പ് വഴുതന
- വഴുതനപ്പൂവ
- കുവൈറ്റിലെ ഒരു വഴുതനപ്പാടം
- കനലിൽ ചുടുന്നതിന് തയ്യാറായിരിക്കുന്ന വഴുതനങ്ങകൾ
- വഴുതനപ്പൂവ
അവലംബം
- Tsao and Lo in "Vegetables: Types and Biology". Handbook of Food Science, Technology, and Engineering by Yiu H. Hui (2006). CRC Press. ISBN 1574445510.
- Doijode, S. D. (2001). Seed storage of horticultural crops (pp 157). Haworth Press: ISBN 1560229012
പുറത്തേക്കുള്ള കണ്ണികൾ
![]() |
വിക്കിമീഡിയ കോമൺസിലെ Solanum melongena എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്. |
- Growing eggplant in your garden
- Aubergine: Plants for a Future database
- Solanum melongena L. on Solanaceae Source: Images, specimens and a full list of scientific synonyms previously used to refer to the eggplant.
- Eggplant's Nutritional Values Eggplant nutritional values and best ways to consume