ലോഥൽ
സിന്ധു നദീതടസംസ്കൃതിയിലെ പ്രധാന നഗരങ്ങളിലൊന്നാണ് ലോഥൽ. ഇന്നത്തെ ഗുജറാത്തിലെ ഈ നഗരത്തിൽ ജനവാസം ആരംഭിച്ചത് ബി.സി.2400 ലാണെന്നു കരുതപ്പെടുന്നു. ഈ പ്രദേശത്ത് ഉൽഖനനം നടക്കുന്നത് 13 ഫെബ്രുവരി 1955 മുതൽ 19 മെയ് 1960 വരെയുള്ള കാലഘട്ടത്തിലാണ്. പുരാതനകാലത്തെ പ്രധാനപ്പെട്ടതും സമ്പന്നമായതുമായ തുറമുഖ നഗരമായിരുന്നു ഇത്. മുത്തുകൾ , മുത്തു മാലകൾ തുടങ്ങിയ വസ്തുക്കൾ ഇവിടെ നിന്നും കയറ്റുമതി ചെയ്യപ്പെട്ടിരുന്നു. ഇവിടെ നിന്നും കണ്ടെത്തിയ മുത്തുമാല നിർമ്മാണസാമഗ്രികൾ , ലോഹസംസ്‌കരണത്തിനുള്ള ഉപകരണങ്ങൾ തുടങ്ങിയവ അക്കാലത്തെ ഏറ്റവും മികച്ച സാങ്കേതിക വിദ്യക്ക് ഉദാഹരണങ്ങളായിരുന്നു. [1]

സിന്ധു നദീതട സംസ്കാരത്തിന്റെ അതിർത്തികളും പ്രധാന നഗരങ്ങളും. പുതിയ രാജ്യാതിർത്തികൾ ചുവപ്പ് നിറത്തിൽ.
લોથલ (ഗുജറാത്തി ഭാഷയിൽ) | |
![]() ലോഥലിൽ നിന്നുമുള്ള പുരാതന നിർമിതികളുടെ അവശിഷ്ടങ്ങൾ | |
![]() ![]() Shown within India | |
Location | സാരഗ് വാല , ഗുജറാത്ത്, ഇന്ത്യ |
---|---|
Coordinates | 22°31′17″N 72°14′58″E |
Type | Settlement |
History | |
Founded | Approximately 2400 BCE |
Cultures | സിന്ധു നദീതടസംസ്കാരം |
Site notes | |
Excavation dates | 1955–1960 |
Condition | Ruined |
Ownership | Public |
Management | Archeological Survey of India |
Public access | Yes |
അവലംബം
- "Excavations – Important – Gujarat". Archaeological Survey of India. ശേഖരിച്ചത്: 25 October 2011.
This article is issued from
Wikipedia.
The text is licensed under Creative
Commons - Attribution - Sharealike.
Additional terms may apply for the media files.