ലെന

ഒരു ഇന്ത്യൻ ചലച്ചിത്ര നടിയാണ് ലെന. ലെന കുമാർ, ലെന അഭിലാഷ് എന്നും അറിയപ്പെടുന്നു. ജയരാജിന്റെ സിനിമയായ സ്നേഹത്തിലൂടെയാണ് ആദ്യം വെള്ളിത്തിരിയിൽ എത്തുന്നത്. പിന്നീട് കരുണം, ഒരു ചെറു പുഞ്ചിരി, വർണ്ണക്കാഴ്ചകൾ, സ്പിരിറ്റ് എന്നീ സിനിമകളിൽ അഭിനയിച്ചു. മലയാള ചലച്ചിത്രങ്ങളിലും മലയാളം ടെലിവിഷൻ പരമ്പരകളിലുമാണ് അഭിനയിച്ചിട്ടുള്ളത്. മനഃശാസ്ത്രത്തിൽ ഉപരി പഠനം നടത്തിയ ലെന, മുംബൈയിൽ സൈക്കോളജിസ്റ്റായി ജോലി ചെയ്തിട്ടുണ്ട്. [1] ട്രാഫിക് എന്ന 2011 പുറത്തിറങ്ങിയ സിനിമയിലൂടെയാണ് സിനിമയിൽ വഴിത്തിരിവുണ്ടായത്. പിന്നീട് സ്നേഹ വീട്, ഈ അടുത്ത കാലത്ത് സ്പിരിറ്റ്, തുടങ്ങിയ സിനിമകളിൽ അഭിനയിച്ചു. [1]

ലെന
ജനനംലെന
തൊഴിൽചലച്ചിത്രനടി
സജീവം1998- present

ജീവിത രേഖ

തൃശൂരിലെ സെവന്ത്ഡേ അഡ്വന്റിസ്റ്റ് സ്കൂളിലും[2] ഹരിശ്രീ വിദ്യാ നിഥി സ്കൂളിലുമായി പ്രാഥമിക വിദ്യാഭ്യാസം നടത്തി. പിന്നീട് വിദൂര വിദ്യാഭ്യാസത്തിലൂടെ കൊമേർസിൽ ബിരുദം നേടി. പ്രജ്യോതി നികേതൻ എന്ന പുതുക്കാടുള്ള വിദ്യാഭ്യാസ സ്ഥാപനത്തിൽ ബിരുദ പഠനം ചെയ്യുന്ന സമയത്ത് രണ്ടാം ഭാവം എന്ന സിനിമയിൽ അഭിനയിച്ചു. രണ്ടാം ഭാവത്തിലെ അഭിനയത്തിനു ശേഷം മനഃശാസ്ത്രത്തിൽ ബിരുദാനന്ത ബിരുദം കരസ്ഥമാക്കിയ ശേഷം മുംബൈയിലെ ഒരു ആശുപത്രിയിൽ മനഃശാസ്ത്ര വിഭാഗത്തിൽ ജോലി നോക്കി 2004 ജനുവരി 16 നു പ്രമുഖ തിരക്കഥാകൃത്തായ അഭിലാഷിനെ വിവാഹം ചെയ്തു. അസോസിയേറ്റ് സംവിധായകനായി സാൾറ്റ് ആൻഡ് പെപ്പർ സിനിമയിലൂടെ അഭിലാഷും സിനിമാ ലോകത്തെത്തി. പിന്നീട് 22 ഫീമെയിൽ കോട്ടയം[3] എന്ന സിനിമയിലെ തിരക്കഥയിലൂടെ പ്രശസ്തനായി. [4]പിന്നീട് ഇരുവരും വിവാഹ ബന്ധം വേർപെടുത്തി. [5]

സിനിമാ രംഗത്ത്

പഠിക്കുന്നതിനിടക്ക് നാടക ട്രൂപ്പ് തുടങ്ങാനായി പദ്ധതിയിട്ടിരുന്ന ലെനയെ പ്രിൻസിപ്പലാണ് സംവിധായകൻ ജയരാജിനെ പരിചയപ്പെടുത്തുന്നത്. [6] ജയരാജിന്റെ സ്നേഹം, കരുണം ശാന്തം എന്നീ സിനിമകളിൽ അഭിനയച്ച ശേഷം സത്യൻ അന്തിക്കാടിന്റെ കൊച്ചു കൊച്ചു സന്തോഷങ്ങൾ എന്ന സിനിമയിലും അഭിനയിച്ചു.

ടെലിവിഷൻ രംഗത്ത്

മനഃശാസ്ത്രജ്ഞയായി കുറച്ചു കാലം ജോലി ചെയ്ത ശേഷം എഷ്യാനെറ്റിന്റെ യുവർ ചൊയ്സ് എന്ന പരിപാടിയിൽ അവതാരകയായി. അതിനു ശേഷം ഓമനത്തിങ്കൾ പക്ഷി എന്ന പരമ്പരയിൽ അഭിനയിച്ചു. പിന്നീട് ഓഹരി എന്ന അമൃത പരമ്പരയിലും അഭിനയിച്ചു.

അഭിനയിച്ച ചലച്ചിത്രങ്ങൾ

വർഷംചിത്രംകഥാപാത്രംകുറിപ്പ്
2012നോട്ടി പ്രൊഫസ്സർടെസ്സടിനി ടോമിന്റെ ഭാര്യ
2012101 ചോദ്യങ്ങൾ
2012മൈ ബോസ്
2012അർദ്ധനാരീശ്വരൻഹേമ
2012ഉസ്താദ് ഹോട്ടൽ
2012എം.എൽ.എ. മണി പത്താം ക്ലാസ്സും ഗുസ്തിയും
2012ഓറഞ്ച്സരിത
2012ഈ അടുത്ത കാലത്ത്രൂപ
2012അസുരവിത്ത്വയലിൻ ടീച്ചർ/ നായകൻറെ അമ്മ
2011അതേ മഴ അതേ വെയിൽശ്രീലക്ഷ്മി
2011കില്ലാഡി രാമൻ
2011സ്നേഹവീട്ലില്ലി
2011ഗദ്ദാമ
2011ട്രാഫിക്ശ്രുതി
2010കന്യാകുമാരി എക്സ്പ്രസ്മോഹന്റെ ഭാര്യ
2010കാര്യസ്ഥൻസരസ്വതി
2010കോക്ടെയ്ൽഡോക്ടർCameo
2010രാമ രാവണൻ
2010ഇൻ ഗോസ്റ്റ് ഹൗസ് ഇൻഗോവിന്ദൻ കുട്ടിയുടെ ഭാര്യഇൻ ഹരിഹർ നഗറിന്റെ മൂന്നാം ഭാഗം
2010ഏപ്രിൽ ഫൂൾമുകേഷിന്റെ ഭാര്യCameo
2009റോബിൻഹുഡ്മീര
2009തിരുനക്കര പെരുമാൾ
2009ഡാഡി കൂൾഅദ്ധ്യാപികCameo
2009ഭഗവാൻനഴ്സ്
2009ടു ഹരിഹർ നഗർഗോവിന്ദൻ കുട്ടിയുടെ ഭാര്യഇൻ ഹരിഹർ നഗറിന്റെ രണ്ടാം ഭാഗം
2008ദെ ഇങ്ങോട്ട് നോക്കിയേജൂലിയ
2007ബിഗ് ബിസെലിയ
2004കൂട്ട്പാർവതി
2001രണ്ടാം ഭാവംമണിക്കുട്ടി
2000ഇന്ദ്രിയംശ്രീദേവി
2000A Slender Smileബീന
2000ദേവദൂതൻ
2000ശാന്തംദേശീയപുരസ്കാരം നേടിയ ചലച്ചിത്രം (2000)
2000കൊച്ചു കൊച്ചു സന്തോഷങ്ങൾആശ
2000സമ്മർ പാലസ്
2000വർണ്ണക്കാഴ്ചകൾCameo
2000ഒരു ചെറുപുഞ്ചിരി
1999കരുണം
1998സ്നേഹംഅമ്മുആദ്യ ചലച്ചിത്രം

പുരസ്കാരങ്ങൾ

2013 - മികച്ച രണ്ടാമത്തെ നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം (ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്, കന്യക ടാക്കീസ്‌)

റഫറൻസുകൾ

  1. She is അത് no cry baby The Hindu Entertainment, Thiruvananthapuram
  2. Sebastian, Shevlin (22 April 2012). "'Lena is a Gorgeous Woman'". The New Indian Express. ശേഖരിച്ചത്: 27 July 2015.
  3. http://web.archive.org/web/20120419142300/http://www.deccanchronicle.com/tabloid/kochi/two-kind-362
  4. http://www.newindianexpress.com/cities/kochi/article385835.ece
  5. Sreekumar, Priya (17 April 2012). "Two of a kind". Deccan Chronicle. മൂലതാളിൽ നിന്നും 19 April 2012-ന് ആർക്കൈവ് ചെയ്തത്.
  6. http://www.thehindu.com/todays-paper/tp-features/tp-fridayreview/she-is-no-cry-baby/article3216829.ece

പുറത്തേക്കുള്ള കണ്ണികൾ

Persondata
NAME Abhilash, Lena
ALTERNATIVE NAMES
SHORT DESCRIPTION
DATE OF BIRTH
PLACE OF BIRTH Kerala, India
DATE OF DEATH
PLACE OF DEATH
This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.