റോബോട്ട്
യന്ത്രമനുഷ്യൻ അഥവാ റോബോട്ട് സ്വന്തമായോ നിർദ്ദേശങ്ങൾ അനുസരിച്ചോ പ്രവൃത്തികൾ ചെയ്യാൻ കഴിവുള്ള ഒരു ഇലക്ട്രോ-മെക്കാനിക്കൽ ഉപകരണമാണ്. കമ്പ്യൂട്ടർ അല്ലെങ്കിൽ ഇലക്ട്രോണിക് പ്രോഗ്രാമിംഗ് ആണ് റോബോട്ടുകളെ നിയന്ത്രിക്കുന്നത്. പൂർണ്ണമായോ ഭാഗികമായോ ബാഹ്യനിയന്ത്രണമില്ലാതെ (autonomous) പ്രവൃത്തികൾ ചെയ്യാൻ റോബോട്ടുകൾക്ക് സാധിക്കും. റോബോട്ടുകളെ കുറിച്ചു പഠിക്കുന്ന ശാസ്ത്രശാഖയാണ് "റോബോട്ടിക്സ്" അമേരിക്കൻ എഴുത്തുകാരനായ ഐസക് അസിമോവാണ് ഈ വാക്ക് ആദ്യം ഉപയോഗിച്ചത്. "സ്വതന്ത്രമായി ചലിക്കുന്ന ആദ്യ റോബോട്ട് ജീവി ഒരു ആമയാണ് . 1948 ൽ വാൾട്ടൻ ഗ്രേ എന്ന അമേരിക്കക്കാരനാണ് ഇതുണ്ടാക്കിയത്. മുനുഷ്യന്റെ രൂപത്തിൽ നിർമിച്ച റോബോട്ടുകളെ Humanoid എന്ന് വിളിക്കുന്നു.വെള്ളത്തിനിടയിൽ പരിശോധന നടത്താൻ കഴിവുള്ള റോബോട്ടുകളെ ഓട്ടോ സബ് എന്ന് വിളിക്കുന്നു


1920-ൽ ആർ. യു. ആർ (റോസ്സംസ് യൂണിവേഴ്സൽ റോബോട്സ് )എന്ന നാടകത്തിൽ ചെക്ക് എഴുത്തുകാരനായ കാരെൽ കാപെക് ആണ് റോബോട്ട് എന്ന പദം ആദ്യമായി ഉപയോഗിച്ചത്.[3]
ഇതും കാണുക
- ഐബൊ
- സോഫിയ (റോബോട്ട്)
അവലംബം
- "A Ping-Pong-Playing Terminator". Popular Science.
- "Best robot 2009". www.gadgetrivia.com.
- Zunt, Dominik. "Who did actually invent the word "robot" and what does it mean?". The Karel Čapek website. ശേഖരിച്ചത്: 2007-09-11.