റാന്തൽ


രാത്രികാലങ്ങളിൽ വെളിച്ചത്തിനുവേണ്ടി ഉപയോഗിക്കുന്ന ഒരു വിളക്കാണു് റാന്തൽ. കേരളത്തിലെ ചിലഭാഗങ്ങളിൽ പാനീസു് വിളക്കു് എന്നും ഇതിനെ പറയാറുണ്ടു്. പാനീസ് വിളക്കിനെ അറബിയിൽ ഫാനൂസ് എന്ന് വിളിക്കുന്നു [1]. മണ്ണെണ്ണ ഉപയോഗിച്ചാണ് ഇതു് കത്തിക്കുന്നതു്[2].

പാനീസ് വിളക്കുകൾ കത്തിച്ച നിലയിൽ

കാറ്റിലും കെടാതെ കത്തുവാൻ പറ്റുന്നരീതിയിലാണ് അതിന്റെ നിർമ്മാണരീതി. മണ്ണെണ്ണ നിറക്കുന്നതു് താഴെയുള്ള ഭാഗത്താണ്. അതിന്റെ ഒരു വശത്ത് മുകളിലായി തിരി മുകളിലേക്ക് ഉയർത്താനും താഴ്ത്താനും പറ്റുന്ന ഒരു സംവിധാനമുണ്ട്. അതിന്റെ മുകളിലായി വൃത്തത്തിലുള്ള കണ്ണാടികൂട് ഘടിപ്പിച്ചിരിക്കും.

കാടിനടുത്ത പ്രദേശങ്ങളിൽ കാട്ടാനയെ അകറ്റാൻവേണ്ടി രാത്രികാലങ്ങളിൽ വയലിൽ റാന്തൽ കത്തിച്ചുവെക്കാറുണ്ടു്. മീനുകളെ ആകർഷിക്കാൻ രാത്രിയിൽ താഴ്ത്തിവെച്ച ചീനവലകൾക്കു് മുകളിൽ റാന്തൽ കത്തിച്ചുവെക്കാറുണ്ട്. കാളവണ്ടികളിൽ പാനീസ് വിളക്കുകളായിരുന്നു മുൻകാലങ്ങളിൽ ഉപയോഗിച്ചിരുന്നത്.

ചിത്രശാല

അവലംബം

  1. |കാലം കൊളുത്തിയ തിരിനാളങ്ങൾ
  2. History of Lanterns - Who Invented Lantern?
This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.