രാമരാജാബഹദൂർ

സി.വി. രാമൻപിള്ളയുടെ മൂന്നാമത്തെ ചരിത്രാഖ്യായികയാണ് 1918-ൽ പ്രസിദ്ധീകരിച്ച രാമരാജാബഹദൂർ. ധർമ്മരാജയുടെ തുടർച്ചയായാണ് ഈ ഗ്രന്ഥം രചിക്കപ്പെട്ടിട്ടുള്ളത്. രാമൻപിള്ള 61-ആം വയസ്സിലാണ് ഈ ഗ്രന്ഥം രചിച്ചത്. 1918, 1919 കളിലായി ഗ്രന്ഥം രണ്ടു ഭാഗങ്ങളിലായാണ് പ്രസിദ്ധപ്പെടുത്തിയത്.

രാമരാജാബഹദൂർ
പുസ്തകത്തിന്റെ പുറം ചട്ട
Authorസി.വി. രാമൻപിള്ള
Original titleരാമരാജാബഹദൂർ
Countryഇന്ത്യ
Languageമലയാളം
Genreചരിത്രാഖ്യായിക
Publication date
1918
Media typeഅച്ചടി (പേപ്പർബാക്ക്)
Pages443
ISBNISBN 8126403012
Preceded byധർമ്മരാജാ

തിരുവിതാംകൂറും ടിപ്പുസുൽത്താനുമായുള്ള യുദ്ധമാണ് ഈ കഥയിലെ ഇതിവൃത്തം. തിരുവിതാംകൂർ സൈന്യം വിദഗ്ദ്ധതത്രങ്ങളിലൂടെ ടിപ്പുവിന്റെ സേനയെ പരാജയപ്പെടുത്തുന്നതാണ് കഥ. ദിവാൻ സ്ഥാനത്തേക്കെത്തിയ രാജാകേശവദാസാണ് നായകകഥാപാത്രം.

അവലംബം

    This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.