യയാതി

പുരാണങ്ങളിൽ പരാമർശിക്കപ്പെടുന്ന രാജാവും നഹുഷനു അശോകസുന്ദരിയിൽ ജനിച്ച പുത്രനുമാണ് യയാതി. യദുവിൻറേയും പുരുവിൻറേയും പിതാവ്. വേദപണ്ഡിതനായിരുന്ന യയാതിക്ക് ദേവയാനി, ശർമിഷ്ഠ എന്നീ രണ്ട് ഭാര്യമാർ ഉണ്ടായിരുന്നു. അസുരന്മാരുടെ ഗുരുവായ ശുക്രാചാര്യരുടെ മകളായിരുന്നു ദേവയാനി. അസുരരാജാവായ വൃഷപർ‌വ്വന്റെ മകളായിരുന്നു ശർമിഷ്ഠ. ദേവയാനിയുടെ തോഴിയായിരുന്നു ശർമിഷ്ഠ.

യയാതി

പേരിനു പിന്നിൽ

പുത്രന്മാർ

യയാതിക്ക് ദേവയാനിയിൽ ഉണ്ടായ മക്കളാണ് യദു, തുർ‌വ്വാസു എന്നിവർ.

യയാതിക്ക് ശർമിഷ്ഠയിൽ ഉണ്ടായ മക്കളാണ് ദൃഹ്യു, അനു, പുരു എന്നിവർ.

ശർമിഷ്ഠയെ യയാതി വിവാഹം കഴിച്ചത് ദേവയാനി അറിയാതെ രഹസ്യമായി ആയിരുന്നു. ഇത് കണ്ടുപിടിച്ചപ്പോൾ ശുക്രാചാര്യർ ക്രുദ്ധനായി യയാതിയെ ശപിച്ചു. യയാതിയുടെ യൗവനം നഷ്ടപ്പെടട്ടെ എന്നായിരുന്നു ശാപം. പിന്നീട് ആരെങ്കിലും അവരുടെ യൗവനം യയാതിയുമായി വെച്ചുമാറുവാൻ തയ്യാറാവുകയാണെങ്കിൽ യയാതിക്ക് തന്റെ യവനം തിരികെ ലഭിക്കും എന്നും ശുക്രാചാര്യർ അറിയിച്ചു. യയാതി മക്കളെ ഓരോരുത്തരെയായി വിളിച്ച് അവരുടെ യൗവനം നൽകുവാൻ ആവശ്യപ്പെട്ടു. പുരു മാത്രമേ ഇതിനു തയ്യാറായുള്ളൂ. പുരുവിന്റെ യൗവനം യയാതിക്ക് ലഭിച്ചു. യയാതിയുടെ കാലശേഷം പുരു രാജ്യം ഭരിച്ചു.

ദേവയാനി പരിണയം

ശർമ്മിഷ്ഠയുടെ അന്തഃപുരവാഴ്ച

ശുക്രന്റെ ശാപവും, അന്തരഫലങ്ങളും

പുരുവംശം

പുരാണം

This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.