മ്ലാവ്

ഇന്ത്യയിൽ പൊതുവെ കാ‍ണപ്പെടുന്ന മാൻ ‌വർഗ്ഗത്തിൽ പെടുന്ന സസ്തനമാണ് മ്ലാവ് അല്ലെങ്കിൽ കലമാൻ[2] (Sambar deer). ഇവക്ക് തവിട്ടുനിറമാണ്‌ ഉള്ളത്. പൂർണ്ണവളർച്ചയെത്തിയ മ്ലാവിന്‌ 102 മുതൽ 160 സെന്റീമീറ്റർ (40 മുതൽ 63 ഇഞ്ച്) വരെ ഉയരവും 272 കിലോഗ്രാം (600 പൗണ്ട്) ഭാരവും ഉണ്ടാകാറുണ്ട് . ആൺ മ്ലാവിന് വളഞ്ഞ ശിഖരങ്ങൾ ഉള്ള കൊമ്പുകളാണ് ഉള്ളത്. ഇവ മരങ്ങൾ തിങ്ങിനിറഞ്ഞ സ്ഥലങ്ങളിലാണ് കാണപ്പെടാറ്. പരിപൂർണ്ണ സസ്യഭോജികളായ ഇവയുടെ ഭക്ഷണം പുല്ലുകളും, മുള, മരത്തൊലി എന്നിവയാണ്. ഇവകൂട്ടം കൂടി ജീവിക്കുന്ന വർഗ്ഗമാണ്. കേരളത്തിലെ വനങ്ങളിൽ സജീവസാന്നിധ്യം ഉള്ള ജീവിയാണ്‌ മ്ലാവ്.

മ്ലാവ്
കലമാൻ
പരിപാലന സ്ഥിതി

ഭേദ്യമായ അവസ്ഥയിൽ  (IUCN 3.1)[1]
Scientific classification
Kingdom:
Animalia
Phylum:
Chordata
Class:
Mammalia
Order:
Artiodactyla
Suborder:
Ruminantia
Family:
Cervidae
Subfamily:
Cervinae
Genus:
Rusa
Species:
R. unicolor
Binomial name
Rusa unicolor
(Kerr, 1792)
Synonyms
  • Cervus unicolor

പ്രത്യുത്‍പ്പാദനം

ഇണച്ചേരൽ

നവംബർ-ഡിസംബർ മാസങ്ങളിൽ ആണ് ഇവ ഇണചേരുക .

ചിത്രശാല

ഇതും കാണുക

  • കേരളത്തിലെ സസ്തനികൾ

അവലംബം

  1. Timmins, R.J., Steinmetz, R., Sagar Baral, H., Samba Kumar, N., Duckworth, J.W., Anwarul Islam, Md., Giman, B., Hedges, S., Lynam, A.J., Fellowes, J., Chan, B.P.L. & Evans. (2008). "Rusa unicolor". IUCN Red List of Threatened Species. Version 2008. International Union for Conservation of Nature. ശേഖരിച്ചത്: 12 December 2010.CS1 maint: Uses authors parameter (link)
  2. P. O., Nameer (2015). "A checklist of mammals of Kerala, India". Journal of Threatened Taxa. 7(13): 7971–7982.

പുറത്തേക്കുള്ള കണ്ണികൾ

This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.