മേശ

പോർച്ചുഗീസ് ഭാഷയിൽ നിന്നാണ് മേശ (mesa) എന്ന പദം മലയാളത്തിലേക്ക് വന്നത്. ഉയരത്തിലുള്ള പീഠത്തെയാണ് മേശയെന്ന് പറയുന്നത്. സാധാരണയായി നാല് കാലുകൾക്ക് മുകളിൽ പലകയോ ചില്ലോ അല്ലെങ്ങിൽ അതുപോലെയുള്ള വസ്തുക്കളോ ഘടിപ്പിച്ചാണ് മേശ (Table) നിർമ്മിക്കുന്നത്.

വട്ടമേശ

സാധാരണയായി മേശയുടെ ഉയരം, കസേരയുടെ ഇരിപ്പിടത്തേക്കാൾ ഒരടിയെങ്ങിലും കൂടുതലായിരിക്കും. മൂന്ന് മുതൽ അഞ്ച് അടി വരെ മേശയ്ക്ക് ഉയരം ഉണ്ടാകാറുണ്ട്. മേശകൾ കൂടുതലും ദീർഘചതുരാകൃതിയിലാണ് നിർമ്മിക്കുന്നതെങ്ങിലും ചതുരം, വട്ടം, ദീർഘവൃത്താകൃതി, അങ്ങനെ പല ആകൃതിയിലും മേശകൾ നിർമ്മിക്കാറുണ്ട്. വൃത്താകൃതിയിലുള്ള മേശകളെ വട്ടമേശ എന്ന് പറയുന്നു.

ചെറിയ മേശ

കസേരയുടെ അതേ ഉയരത്തിലുള്ള മേശകളെ (രണ്ടടി ഉയരം) കൂടുതൽ ഉയരത്തിലുള്ള മറ്റു മേശകളിൽ നിന്ന് വേർതിരിച്ചറിയുന്നതിന് ചെറിയ മേശ (Tea-poy) എന്ന് പ്രത്യേകം സൂചിപ്പിക്കാറുണ്ട്. ചായയും മറ്റും കൊണ്ടുവെയ്ക്കുന്നതിന് ഇത്തരം ചെറിയ മേശകൾ ഉപയോഗിക്കാറുണ്ട്.

ഇന്ത്യൻ സ്വാതന്ത്രസമര ചരിത്രത്തിൽ വട്ടമേശ സമ്മേളനം വളരെ നിർണ്ണായകമാണ്.

This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.