മേത്തല

തൃശ്ശൂർ ജില്ലയിലെ കൊടുങ്ങല്ലൂർ നിയമസഭാ മണ്ഡലത്തിൽ ഉൾപ്പെടുന്നൊരു ഗ്രാമപഞ്ചായത്താണ് മേത്തല. തളി എന്ന പുരാതന നാമത്തിൽ നിന്നാണ് മേത്തല എന്ന പേരുണ്ടായത്. മേത്തല കേരളത്തിലെ വിവിധഭാഗങ്ങളുമായി നന്നായി ബന്ധിപ്പിക്കപ്പെട്ടിരിക്കുന്നു. എൻ.എച്ച്. 17 ഇതിൽ കൂടി കടന്നു പോകുന്നു. കൊടുങ്ങല്ലൂർ-ചാലക്കുടി റോടും കൊടുങ്ങലൂർ- തുരുത്തിപ്പുറം റോഡും കടന്നു പോകുന്നുണ്ട്. കേരള ജലപാത -3 മേത്തലയിലാണ് അവസാനിക്കുന്നത്. ഈ പാതയുമായി ബന്ധപ്പെട്ട് കാർഗ്ഗോ ടെർമിനൽ മേത്തലക്കടുത്ത് കോട്ടപ്പുറത്ത് സ്ഥാപിക്കപ്പെട്ടിരിക്കുന്നു. സമുദ്രനിരപ്പിൽ നിന്നും മൂന്ന് മൂന്നര മീറ്റർ ഉയരമുള്ള സമതലപ്രദേശമായ മേത്തല പഞ്ചായത്ത് 11.66 ച.കി.മീറ്റർ വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്നു. [1]

Cheraman Juma Masjidh
Methala
city
Country India
StateKerala
DistrictThrissur
Population (2001)
  Total36317
Languages
സമയ മേഖലIST (UTC+5:30)

സ്ഥലനാമോല്പത്തി

ചേരമാൻ പെരുമാക്കന്മാരുടെ കാലത്ത് ഭരണ സൗകര്യത്തിനായി കൊടുങ്ങല്ലൂരിൽ ഉണ്ടായിരുന്ന നാലു തളികളിൽ ഒന്നാണിത്. മറ്റു മൂന്നു തളികൾ നെടിയതളി, കീഴ്ത്തളി, മേൽത്തളി എന്നിവയായിരുന്നു. ഈ തളികളോട് ചേർന്ന് ശിവക്ഷേത്രവും അന്ന് നിലനിന്നിരുന്നു. കേരളത്തിലെ ശിവക്ഷേത്രങ്ങളേയും അവയോടനുബന്ധിച്ചുള്ള സഭയേയും തളി എന്ന് അറിയപ്പെട്ടിരുന്നു. ശൈവന്മാരായ ബ്രാഹ്മണരുടെ ചർച്ചാവേദി എന്നും വിളിച്ചിരുന്നു. മേൽത്തളി ലോപിച്ചാണ് 'മേത്തല' എന്ന നാമം ഉരുത്തിരിഞ്ഞതെന്നും വിശ്വസിക്കപ്പെടുന്നു.

ചരിത്രം

മേത്തല പഞ്ചായത്തിന്റെ ചരിത്രവും സംസ്കാരവും കൊടുങ്ങല്ലൂരിന്റേതിൽ നിന്ന് ഇഴ പിരിക്കാനാവില്ല. വളരെയധികം പഴക്കമുള്ള ഒരു നഗരമായിട്ടാണ് കൊടുങ്ങല്ലൂർ അറിയപ്പെടുന്നത്. പഴന്തമിഴ് പാട്ടുകളുടെ കാലം മുതൽക്കേ മുചിരി എന്ന പേരിലറിയപ്പെട്ട കൽത്തുറയാണ് മദ്ധ്യയുഗങ്ങളിൽ മുയിരിക്കോട്ടും, കൊടുംങ്കോളൂരും, മഹോദയപുരവുമായി രൂപവും ഭാവവും മാറിവന്നത്.

ഇടത്തരം കർഷകരെ സംഘടിപ്പിച്ചുകൊണ്ട് കെ.എം.ഇബ്രാഹം സാഹിബ്, കെ.എം.കുഞ്ഞുമൊയ്തീൻ സാഹിബ് എന്നിവരുടെ നേതൃത്വത്തിൽ ശക്തമായ കർഷക പ്രക്ഷോഭം സംഘടിപ്പിച്ചു. ജാതി സമ്പ്രദായത്തിനെതിരെ 1930 കളിലും 40 കളിലും ശക്തമായ സമരങ്ങൾ നടന്നിട്ടുണ്ട്.

1962ലാണ് മേത്തല പഞ്ചായത്ത് നിലവിൽ വന്നത്. അതിനുമുമ്പ് കൊടുങ്ങല്ലൂർ പഞ്ചായത്തിലായിരുന്നു ഈ പ്രദേശം

ഭൂമിശാസ്ത്രം

തൃശ്ശൂർ ജില്ലയിൽ കൊടുങ്ങല്ലൂർ താലൂക്കിൽ കൊടുങ്ങല്ലൂർ ബ്ളോക്കിൽ മേത്തല വില്ലേജ് ഉൾപ്പെടുന്ന പഞ്ചായത്താണ് മേത്തല ഗ്രാമപഞ്ചായത്ത്. വിസ്തീർണ്ണം 11.66 ച.കി.മീ വരുന്ന പഞ്ചായത്തിന്റെ അതിരുകൾ വടക്ക് കൊടുങ്ങല്ലൂർ മുൻസിപ്പാലിറ്റി, ഏറിയാട് പഞ്ചായത്ത്, തെക്ക് എറണാകുളം ജില്ലയിലെ പുത്തൻവേലിക്കര, വടക്കേക്കര പഞ്ചായത്തുകൾ, കിഴക്ക് പൊയ്യ പഞ്ചായത്ത്, എറണാകുളം ജില്ലയിലെ പുത്തൻവേലിക്കര, കൊടുങ്ങല്ലൂർ മുൻസിപ്പാലിറ്റി, പടിഞ്ഞാറ് ഏറിയാട് പഞ്ചായത്ത് എന്നിവയാണ്.

റഫറൻസുകൾ

  1. http://lsgkerala.in/methalapanchayat/about/
This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.