മിക്സി
വൈദ്യുതി ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഒരു അടുക്കള ഉപകരണമാണ് മിക്സി അഥവാ മിശ്രകയന്ത്രം. ഭക്ഷ്യവസ്തുക്കൾ അരയ്ക്കാനും ജ്യൂസ് പോലുള്ള പാനിയങ്ങൾ ഉണ്ടാക്കാനും ഉപയോഗിക്കുന്നു. ഇവയുടെ വരവോടെയാണ് അരകല്ലിന്റെ പ്രശസ്തി അല്പം കുറഞ്ഞത്. ഇതിൽ ഉപയോഗിക്കാൻ പലതരത്തിലുള്ള ജാറുകൾ ഉണ്ട്. ചമ്മന്തി അരയ്ക്കാനും, അരി പൊടിക്കാനും, ദോശ മാവ് അരയ്ക്കാനും, ജ്യൂസ് ഉണ്ടാക്കാനും വേറേ വേറേ ജാറുകൾ ഉണ്ട്. ആവശ്യം കഴിഞ്ഞ് ജാറുകൾ വൃത്തിയായി സൂക്ഷിക്കണം. പലതരത്തിലുള്ള ഉപയോഗത്തിന് ഇതിലിടുവാൻ പലതരം ബ്ലേഡ് ഉണ്ട്. അവ മാറ്റി മാറ്റി വ്യത്യസ്ത ജാറുകളിൽ വ്യത്യസ്ത ജോലികൾക്കായി ഉപയോഗിക്കുന്നു. കടകളിൽ ഉപയോഗിക്കുന്ന മിക്സി ജ്യൂസ് ഉണ്ടാക്കാൻ മാത്രമായതിനാൽ ഇവ ജ്യൂസർ എന്നാണ് അറിയപ്പെടുന്നത്. ഇന്ത്യയിൽ പല കമ്പനികൾ മിക്സി നിർമ്മിക്കുന്നു.

Electric Blender
This article is issued from
Wikipedia.
The text is licensed under Creative
Commons - Attribution - Sharealike.
Additional terms may apply for the media files.