മാനസികരോഗം
പെരുമാറ്റക്രമത്തിലൂടെ വ്യക്തമായേക്കാവുന്ന മാനസികമായ അസാധാരണത്വത്തിനെയാണ് മാനസികരോഗം (mental disorder) എന്നു വിളിക്കുന്നത്. ഇത്തരം അസ്വാഭാവികത രോഗിയുടെ സംസ്കാരത്തിന്റെ ഭാഗമല്ല എന്ന് പൊതുവിൽ തിരിച്ചറിയാവുന്നതാണ്. രോഗം കാരണമുള്ള വ്യഥയും ബലഹീനതകളും സാധാരണയാണ്. വ്യക്തി എന്താണ് അനുഭവിക്കുന്നതെന്നും (feels), എങ്ങനെയാണ് പെരുമാറുന്നതെന്നും (acts) എങ്ങനെയാണ് ചിന്തിക്കുന്നതെന്നും (thinks) അല്ലെങ്കിൽ മനസ്സിലാക്കുന്നതെന്നും (perceives) കണക്കിലെടുത്താണ് വിവിധ തരം മാനസിക രോഗങ്ങൾ നിർവ്വചിക്കപ്പെട്ടിരിക്കുന്നത്.
മാനസികരോഗം | |
---|---|
പത്തൊൻപതാം നൂറ്റാണ്ടിലെ വർഗ്ഗീകരണമനുസരിച്ചുള്ള എട്ടു പ്രധാന മാനസികരോഗങ്ങൾ എട്ടു സ്ത്രീകളിലായി ചിത്രീകരിച്ചിരിക്കുന്നു. (അർമാൻഡ് ഗൗത്തിയർ) | |
വർഗീകരണവും ബാഹ്യ ഉറവിടങ്ങളും | |
സ്പെഷ്യാലിറ്റി | psychiatry, മനഃശാസ്ത്രം, psychotherapy |
ICD-10 | F99 |
MeSH | D001523 |
മാനസികരോഗങ്ങൾക്ക് തലച്ചോറിലെ പ്രത്യേക ഭാഗങ്ങളോടോ നാഡീവ്യൂഹത്തിന്റെ മറ്റു ഭാഗങ്ങളോടോ ബന്ധമുണ്ടായിരിക്കും. ഇത്തരം വ്യാധികളെ മനസ്സിലാക്കുന്നതും ചികിത്സിക്കുന്നതും മറ്റും കാലാകാലങ്ങളായി മാറിവരുന്നുണ്ട്. ഇപ്പോഴും മാനസിക രോഗങ്ങളുടെ വർഗ്ഗീകരണവും നിർവ്വചനങ്ങളും സംബന്ധിച്ച് ഏകാഭിപ്രായമില്ല. മാനസികാരോഗ്യവും മാനസിക രോഗങ്ങളും തമ്മിൽ ഒരു തുടർച്ചയുണ്ട് എന്നത് രോഗനിർണ്ണയം കൂടുതൽ വിഷമം പിടിച്ചതാക്കുന്നു. [1] ലോകാരോഗ്യ സംഘടനയുടെ അഭിപ്രായത്തിൽ മിക്ക രാജ്യങ്ങളിലെയും മൂന്നിലൊന്നിൽ കൂടുതൽ ജനങ്ങളും ഒരിക്കലല്ലെങ്കിൽ മറ്റൊരിക്കൽ ഒന്നോ അതിലധികമോ സാധാരണ മാനസിക രോഗലക്ഷണങ്ങൾ കാണിക്കുന്നുണ്ട്. [2]
മാനസികരോഗങ്ങളുടെ കാരണങ്ങൾ പലതുണ്ട്. ഇവ ചിലപ്പോൾ വ്യക്തവുമായിരിക്കില്ല. മാനസികരോഗാശുപത്രികൾ, സൈക്കിയാട്രിസ്റ്റുകൾ, ക്ലിനിക്കൽ സൈക്കോളജിസ്റ്റുകൾ, സമൂഹപ്രവർത്തകർ എന്നിവയൊക്കെ മാനസികരോഗചികിത്സയുടെ ഭാഗങ്ങളാണ്. സൈക്കോതെറാപ്പി, മരുന്നുകൾ എന്നിവയാണ് പ്രധാന ചികിത്സാമുറകൾ. സമൂഹത്തിലെ ഇടപെടലുകൾ, സുഹൃദ് വലയത്തിന്റെയും ബന്ധുക്കളുടെയും പിന്തുണ, സ്വയം സഹായം എന്നിവയും ചികിത്സയുടെ ഭാഗമാണ്. രോഗിയുടെ സമ്മതമില്ലാതെ തന്നെ ചില കേസുകളിൽ നിയമമനുവദിക്കുന്ന രീതിയിൽ തടഞ്ഞുവച്ചുള്ള ചികിത്സ ആവശ്യമായി വരും. അസുഖത്തെ ഒരു കളങ്കമായി സമൂഹം കാണുന്നതും വിവേചനവും രോഗി അനുഭവിക്കുന്ന വ്യഥയെ വർദ്ധിപ്പിക്കും.
ഇത്തരം ഒഴിച്ചുനിർത്തലുകൾ ഒഴിവാക്കാൻ ചില പദ്ധതികൾ നടപ്പാക്കപ്പെട്ടുവരുന്ന്ഉണ്ട്. രോഗചികിത്സയെക്കാളും രോഗം വരാതെ തടയുക എന്നതും മാനസിക സൗഖ്യം സംബന്ധിച്ച പുതിയ കാഴ്ച്ചപ്പാടാണ്.
വർഗ്ഗീകരണങ്ങൾ
രോഗങ്ങൾ
രോഗലക്ഷണങ്ങൾ
രോഗത്തിന്റെ പരിണാമം
ബലഹീനതകൾ
കാരണങ്ങൾ
രോഗനിർണ്ണയം
ചികിത്സ
സൈക്കോതെറാപ്പി
മരുന്നുകൾ
മറ്റുള്ളവ
വരാതെ തടയൽ
രോഗത്തെ ബാധിക്കുന്ന ഘടകങ്ങൾ
അപകടസാദ്ധ്യത വിലയിരുത്തൽ
ഗവേഷണം
പ്രതിരോധ പരിപാടികൾ
മാനസികാരോഗ്യ പദ്ധതികൾക്കുള്ളിൽ
രോഗസാഹചര്യങ്ങൾ സംബന്ധിച്ച കണക്കുകൾ
ചരിത്രം
പുരാതനസംസ്കാരങ്ങൾ
യൂറോപ്പ്
മദ്ധ്യകാലഘട്ടങ്ങൾ
പതിനെട്ടാം നൂറ്റാണ്ട്
പത്തൊൻപതാം നൂറ്റാണ്ട്
ഇരുപതാം നൂറ്റാണ്ട്
യൂറോപ്പും അമേരിക്കയും
സമൂഹവും സംസ്കാരവും
പ്രസ്ഥാനങ്ങൾ
സംസ്കാരികമായ ചായ്‌വ്
നിയമങ്ങളും നയങ്ങളും
അവബോധവും വിവേചനവും
മൃഗങ്ങളിൽ
കുറിപ്പുകൾ
- The United States Department of Health and Human Services. Mental Health: A Report of the Surgeon General. "Chapter 2: The Fundamentals of Mental Health and Mental Illness." pp 39 Retrieved May 21, 2012
- WHO International Consortium in Psychiatric Epidemiology (2000) Cross-national comparisons of the prevalences and correlates of mental disorders, Bulletin of the World Health Organization v.78 n.4
കൂടുതൽ വായനയ്ക്ക്
- Atkinson, J. (2006) Private and Public Protection: Civil Mental Health Legislation, Edinburgh, Dunedin Academic Press ISBN 1-903765-61-7
- Hockenbury, Don and Sandy (2004). Discovering Psychology. Worth Publishers. ISBN 0-7167-5704-4.
- Fried, Yehuda and Joseph Agassi, (1976). Paranoia: A Study in Diagnosis. Boston Studies in the Philosophy of Science, 50. ISBN 90-277-0704-9.CS1 maint: Multiple names: authors list (link)
- Fried, Yehuda and Joseph Agassi, (1983). Psychiatry as Medicine. The HAgue, Nijhoff. ISBN 90-247-2837-1.CS1 maint: Multiple names: authors list (link)
- Porter, Roy (2002). Madness: a brief history. Oxford [Oxfordshire]: Oxford University Press. ISBN 0-19-280266-6.
- Weller M.P.I. and Eysenck M. The Scientific Basis of Psychiatry, W.B. Saunders, London, Philadelphia, Toronto etc. 1992
- Wiencke, Markus (2006) Schizophrenie als Ergebnis von Wechselwirkungen: Georg Simmels Individualitätskonzept in der Klinischen Psychologie. In David Kim (ed.), Georg Simmel in Translation: Interdisciplinary Border-Crossings in Culture and Modernity (pp. 123–155). Cambridge Scholars Press, Cambridge, ISBN 1-84718-060-5
പുറത്തേയ്ക്കുള്ള കണ്ണികൾ
- NIMH.NIH.gov - National Institute of Mental Health
- International Committee of Women Leaders on Mental Health
- Psychology Dictionary
- Mental Illness Watch
- Metapsychology Online Reviews: Mental Health
- The New York Times: Mental Health & Disorders
- The Guardian: Mental Health
- Mental Illness (Stanford Encyclopedia of Philosophy)