മാജിബയൽ
മാജിബയൽ കാസറഗോഡ് ജില്ലയിലെ ഒരു സ്ഥലമാണ്. ഇത് ഭരണപരമായി ഒരു വില്ലേജ് ആണ്. കാസറഗോഡ് താലൂക്കിന്റെ കീഴിലാണ് ഈ പ്രദേശം. [1]തീരത്തോടടുത്താണ് സ്ഥിതിചെയ്യുന്നത്. കഡംബാർ ഗ്രൂപ്പ് വില്ലേജിൽപ്പെട്ട 2 വില്ലേജുകളിൽ ഒന്ന് ആണ്. ഉപ്പള, മുളിഞ്ഞ, മൂഡംബയൽ, ദേലമ്പാടി, തളങ്കര, പാടി, എന്നീ വില്ലേജുകൾ ആണ് അതിരിലുള്ളത്. 342.54 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുണ്ട്. 1991ലെ സെൻസസ് പ്രകാരം 2398 ജനങ്ങളുണ്ട്. അതിൽ 1169 പുരുഷന്മാരും 1229 സ്ത്രീകളുമുണ്ട്. [2]
Majibail | |
---|---|
village | |
Country | ![]() |
State | Kerala |
District | Kasaragod |
Talukas | Kasaragod |
Languages | |
• Official | Malayalam, English |
സമയ മേഖല | IST (UTC+5:30) |
PIN | 6XXXXX |
വാഹന റെജിസ്ട്രേഷൻ | KL-14 |
ഗതാഗതം
ദേശീയപാതയിലേയ്ക്ക് പ്രാദേശികറോഡുകൾ ബന്ധിപ്പിച്ചിരിക്കുന്നു. അടുത്ത റയിൽവേ സ്റ്റേഷൻ മഞ്ചേശ്വരം ആകുന്നു. മാംഗലൂർ - പാലക്കാട് പാതയാണിതിലെ കടന്നുപൊകുന്നത്. മാംഗളൂർ വിമാനത്താവളമാണ് അടുത്ത വിമാനത്താവളം.
ഭാഷകൾ
ബഹുഭാഷാപ്രദേശമാണിത്. കന്നഡ, മലയാളം എന്നിവ ഔദ്യോഗികവും പാഠ്യഭാഷയായും ഉപയോഗിക്കുന്നു. എന്നാൽ തുളു, ബ്യാരി, മറാത്തി, കൊങ്കണി, കൊറഗ ഭാഷകൾ സംസാരഭാഷയാണ്. ഇതുകൂടാതെ ജോലിക്കായി എത്തിയ അന്യസംസ്ഥാനതൊഴിലാളികൾ ബംഗാളി, ഹിന്ദി, തമിഴ് എന്നീ ഭാഷകളും സംസാരിച്ചുവരുന്നുണ്ട്.
ഭരണം
മഞ്ചേശ്വരം അസംബ്ലി നിയോജകമണ്ഡലത്തിൽപ്പെട്ട സ്ഥലമാണിത്. കാസർഗോഡ് ആണ് ലോകസഭാ മണ്ഡലം.
അവലംബം
- "Census of India : List of villages by Alphabetical : Kerala". ശേഖരിച്ചത്: 2008-12-10.
|first1=
missing|last1=
in Authors list (help) - http://kasargod.nic.in/administration/kastlkvil.htm#Majibail