മയമതം
വാസ്തു ശാസ്ത്രം എന്ന പ്രാചീന ഭാരതീയ രൂപകൽപന നിർമ്മാണ സാങ്കേതിക വിദ്യയുടെ ഏറ്റവും അടിസ്ഥാനപരമായ ഗ്രന്ഥമാണ് "മയമതം". ഇത് ഏതാണ്ട് ഒൻപതാം നൂറ്റാണ്ടിലോ പത്താം നൂറ്റാണ്ടിലോ തമിഴിൽ രചിക്കപെട്ടതാണ് എന്ന് ചരിത്രകാരന്മാർ കരുതുന്നു.പുരാണങ്ങളിലും,സംഹിതകളിലും,ആഗമങ്ങളിലുമായി ചിതറിക്കിടന്നിരുന്ന വാസ്തു ശാസ്ത്രത്തെ ഏകോപിച്ചു ഒന്നാക്കി എഴുതപെട്ട ആദ്യ ഗ്രന്ഥമായും കരുതപ്പെടുന്നു. മയമുനിയാൽ വിരചിതമാക്കപ്പെട്ടതാണ് ഇത്. തഞ്ചാവൂരിലെ ബൃഹദേശ്വര ക്ഷേത്ര നിർമ്മാണവുമായി ബന്ധപെടുത്തിയും ഈ ഗ്രന്ഥത്തിനെ കുറിച്ച് പറയാറുണ്ട്. പിന്നീട് ഈ ഗ്രന്ഥം സംസ്കൃതത്തിലേക്കു മൊഴിമാറ്റപെടുകയും ചെയ്യുകയുണ്ടായി. ഫ്രഞ്ച് ഗവേഷകനായ ബ്രൂണോ ദാഗെൻസ് എന്നയാൾ സംസ്കൃതത്തിൽ നിന്നും മലയാളത്തിലേക്ക് ഈ ഗ്രന്ഥത്തെ തർജിമ ചെയ്തു. ആദ്യമായി ഈ ബൃഹത് ഗ്രന്ഥത്തെ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയത്, ആറന്മുള വാസ്തുവിദ്യ ഗുരുകുലത്തിലെ കോഴ്സ് കോ-ഓർഡിനേറ്റർ ആയ ഡോക്ടർ മോഹനക്ഷൻ നായർ ഉം,കൺസൾറ്റൻറ് എൻജിനീയർ ആയ ശ്രീ.മനോജ്.എസ്.നായരും ചേർന്നാണ്. ഡി.സി.ബുക്ക്സ് ആണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്.