മടത്തറ

കേരളത്തിലെ ജില്ലകളായ തിരുവനന്തപുരത്തിന്റെയും കൊല്ലത്തിന്റെയും കിഴക്കൻ മലയോര മേഖലയിൽ രണ്ടു പഞ്ചായത്തുകളിലായി കിടക്കുന്ന ഒരു കാർഷിക പ്രദേശമാണ് മടത്തറ. സംസ്ഥാനപാത ര‍ണ്ടിൽ സംസ്ഥാന പാത അറുപത്തിനാല് വന്നു ചേരുന്ന ഈ പ്രദേശം തിരുവനന്തപുരത്തിനു 45 കിലോ മീറ്ററും കൊല്ലത്തിനു 60 കിലോ മീറ്ററും തെന്മലയ്ക്ക് 23 കിലോ മീറ്ററിനും ഇടയിലാണ്.

മടത്തറ (Madathara)
ഗ്രാമം
Country India
StateKerala
ഉയരം500 മീ(1,600 അടി)
Languages
  OfficialMalayalam, English
സമയ മേഖലIST (UTC+5:30)
PIN691541

ഈ മേഖലയിലെ ഒരു പ്രധാന വാണിജ്യ കേന്ദ്രം കൂടിയാണ് ഇവിടം. പലചരക്ക് സാധനങ്ങളും മറ്റ് നിത്യോപയോഗ സാധനങ്ങളും മൊത്തമായും ചില്ലറയായും സുലഭമായി ലഭിക്കുന്നു എന്നുള്ളതു പരിസര പ്രദേശങ്ങളെ സംബന്ധിച്ച് ഏറെ അശ്വാസകരമാണ്. അതുപോലെ ത്തന്നെ ഒരു ടൂറിസ്റ്റ് കേന്ദ്രം കൂടിയാണ് ഇവിടം, കല്ലടയാറിന്റെ ഉത്ഭവം പൊന്മുടിയുടെ താഴ്‌വാരമായ   മടത്തറ മലനിരകളിൽ നിന്നുമാണ് . മറ്റ് വിവിധ പ്രദേശങ്ങളിലേക്ക് പോകുന്നതിനുള്ള ഒരു ബസ്സ് ബേ ആണിത്. അതായത് തിരുവനന്തപുരത്തേക്കും കൊല്ലത്തേക്കും ചെങ്കോട്ടയ്ക്കും പൊകൂന്നതിനുള്ള വാഹനം എപ്പോഴും ലഭ്യമാണ്. ഇവിടുത്തെ ആളുകൾ പ്രധാനമായും അശ്രയിക്കുന്നത് കൃഷിയെയാണ്.

മടത്തറയുടെ തദ്ദേശ ഭരണ സംവിധാനങ്ങൾ
ജില്ല പഞ്ചായത്ത് വാറ്ഡ്
കൊല്ലം ചിതറ മടത്തറ, കാരറ
തിരുവനന്തപുരം, പെരിങ്ങമ്മല മടത്തറ
മടത്തറയിലെ പ്രാദേശിക മേഖലകൾ
മടത്തറ (ചിതറ) കാരറ മടത്തറ (പെരിങ്ങമ്മല
മുല്ലശ്ശേരി, മടത്തറ ഠൗൺ, മേച്ചേരി, പരുത്തിയിൽ, തുമ്പമന്തൊടി ഒഴുകുപാറ തോഴിയിൽ,കാരറ, വൺജിയോട്, തോട്ടം, മേലേമുക്ക് പുന്നമൻ വയൽ, പഞായത്ത് കിനറ്, ബ്ലോക്ക്, കിളിത്തട്ട്, ഒഴുകുപാറ

വിദ്യാലയങ്ങൾ

  • ഗവണ്മെന്റ് ഹൈ സ്കൂൾ, മടത്തറ
  • എസ് എൻ എച് എസ് എസ്, പരുത്തിയിൽ, മടത്തറ
  • പുഷ്പഗിരി മോഡൽ സ്കൂൾ
  • ഹിന്ദുസ്ഥാൻ എഞ്ചിനീയറിംഗ് കോളേജ്, അരിപ്പ
  • ഫോറെസ്റ്റ് ട്രെയിനിംഗ് കോളേജ്, അരിപ്പ

ഗവ. സ്ഥാപനങ്ങൾ

  • ഫോറെസ്റ്റ് ഹെഡ് കൊർട്ടെർസ്
  • ഗവ. സിദ്ധ ആശുപത്രി
  • ഗവ. പ്രാഥമികാരോഗ്യ കേന്ദ്രം

പ്രധാന ആരാധനാലയങ്ങൾ

  • ശ്രീ അയിരവില്ലി ഭുവനേശ്വരി ക്ഷേത്രം
  • ടൌൺ ജുമാ മസ്ജിദ്
  • മലങ്കര കാതോലിക പള്ളി

ഭൂപടത്തിൽ മടത്തറയുടെ സ്ഠാനം --mav 13:19, 11 ഓഗസ്റ്റ് 2009 (UTC)

This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.