ബീഡി

ദക്ഷിണേഷ്യ|ദക്ഷിണേഷ്യയിൽ പുകവലിക്കാനായി പ്രചാരത്തിലുള്ള നാടൻ സം‌വിധാനമാണ്‌ ബീഡി. ഇംഗ്ലീഷ്:Beedi;ഹിന്ദിയിൽ बीड़ी;.സിഗററ്റിനേക്കാളും വലിപ്പം കുറവാണെങ്കിലും അതിനേക്കാളേറെ കാർബൺ മോണോക്സൈഡും ടാറും സൃഷ്ടിക്കാൻ ബീഡിക്ക് കഴിയും. പുകയില വളരെ ചെറുതായി (പൊടിയായി) നുറുക്കിയത് തെണ്ട് (Coromandel Ebony)എന്നറിയപ്പെടുന്ന മരത്തിന്റെ ഉണക്കിയ ഒരേ അളവിൽ മുറിച്ച ഇലകൾ കൊണ്ട് പൊതിഞ്ഞ് അതിൻറെ വണ്ണം കുറഞ്ഞ ഭാഗം നൂൽ കൊണ്ട് കെട്ടിയാണ് ബീഡി ഉണ്ടാക്കുന്നത്. ഇതിനെ ബീഡി തെറുക്കൽ എന്ന് പറയുന്നു. ആണുങ്ങളും പെണ്ണുങ്ങളും ബീഡി തെറുക്കാറുണ്ട്.

[1]പുകവലിയിലേതു പോലെ തന്നെ നിക്കോട്ടിൻ ആണ്‌ ബീഡി വലിക്കുന്നവർക്കും ലഹരി നൽകുന്നത്.

കേരളത്തിലെ അറിയപ്പെടുന്ന ബീഡികൾ - ദിനേശ് ബീഡി, സാധു ബീഡി, കാജാ ബീഡി, അബ്ദുള്ള ബീഡി.

ബീഡി നിർമ്മാണം നടത്തുന്ന കേരളത്തിലെ ഒരു പ്രമുഖ സ്ഥാപനമാണ് ദിനേശ് ബീഡി


ചിത്രങ്ങൾ

അവലംബം

  1. http://www.cdc.gov/mmwr/preview/mmwrhtml/mm4836a2.htm
This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.