ഫത്‌വ

ഫത്‌വ എന്നത് ഒരു അറബി പദമാണ്. ഒരു വിഷയത്തിൽ ഇസ്‌ലാമിക നിയമങ്ങൾക്ക് അനുസൃതമായി ഒരു ഇസ്‌ലാമിക പണ്ഡിതനോ, മുഫ്തിയോ, ഇസ്‌ലാമിക രാജ്യത്തെ ജഡ്ജിയോ പറയുന്ന തീരുമാനമാനമോ നിഗമനമോ ആണ് ഫത്‌വ.ഫത്‌വ നൽകുന്നയാളെ മുഫ്‌തി എന്നു മൊത്തത്തിൽ പറയും. ഇസ്‌ലാമിക രാജ്യങ്ങൾ അല്ലാത്ത സ്ഥലങ്ങളിൽ ഇതൊരു ഔദ്യോഗിക പദവിയല്ല . എങ്കിലും ഇസ്‌ലാമിക രാജ്യങ്ങളിൽ ഇത് ഔദ്യോഗിക പദവിയാണ്. ഇസ്‌ലാമിലെ എല്ലാ അനുഷ്ഠാനങ്ങള്ക്കും അടിസ്ഥാനം, ഖുർആൻ, സുന്നത്ത്, ഇജ്തിഹാദ് എന്നിവയാണ്. ഫത്‌വകളും ഇവ അടിസ്ഥാനത്തിൽ ആയിരിക്കും. [1]

അവലംബം

  1. QuestionsAboutIslam.Com. "What is a fatwa? What does fatwa mean?". questionsaboutislam.com. ശേഖരിച്ചത്: 12 December 2016.
This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.