പ്രിയമാനസം

വിനോദ് മങ്കര തിരക്കഥയെഴുതി സംവിധാനം ചെയ്ത് 2015-ൽ പുറത്തിറങ്ങിയ സംസ്കൃത ചലച്ചിത്രമാണ് പ്രിയമാനസം.[1] സോമാ ക്രിയേഷൻസിന്റെ ബാനറിൽ ബേബി മാത്യു സോമതീരമാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.[2] പതിനേഴാം നൂറ്റാണ്ടിൽ കേരളത്തിൽ ജീവിച്ചിരുന്ന കവിയും പണ്ഡിതനുമായ ഉണ്ണായി വാര്യരുടെ ജീവിതകഥയാണ് ചിത്രം പറയുന്നത്.[3] ഉണ്ണായി വാര്യരുടെ പ്രശസ്ത കൃതിയായ നളചരിതം ആട്ടക്കഥയുടെ രചനയ്ക്കു പിന്നിലെ കഷ്ടപ്പാടുകളും സംഘർഷങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.[4]

പ്രിയമാനസം
സംവിധാനംവിനോദ് മങ്കര
നിർമ്മാണംബേബി മാത്യു സോമതീരം
രചനവിനോദ് മങ്കര
കഥവിനോദ് മങ്കര
തിരക്കഥവിനോദ് മങ്കര
അഭിനേതാക്കൾരാജേഷ് ഹെബ്ബാർ
പ്രതീക്ഷ കാശി
സംഗീതംശ്രീവത്സൻ ജെ. മേനോൻ
ഛായാഗ്രഹണംശംഭു ശർമ്മ
ചിത്രസംയോജനംഹാഷിം
സ്റ്റുഡിയോസോമ ക്രിയേഷൻസ്
റിലീസിങ് തീയതി2015
രാജ്യം ഇന്ത്യ
ഭാഷമലയാളം
സമയദൈർഘ്യം90 മിനിറ്റ്

നളചരിതത്തിലെ എല്ലാ കഥാപാത്രങ്ങളും ചിത്രത്തിൽ കടന്നുവരുന്നുണ്ട്. ഈ കഥാപാത്രങ്ങൾ ഉണ്ണായി വാര്യരോടു സംവദിക്കുന്നതായും ചിത്രീകരിച്ചിരിക്കുന്നു. ഒരു എഴുത്തുകാരനെ അയാളുടെ കഥാപാത്രങ്ങൾ എങ്ങനെ വേട്ടയാടുന്നുവെന്ന് വരച്ചുകാട്ടുകയാണ് ഈ ചിത്രം. ഉണ്ണായി വാര്യർ എന്ന കവിയെ ലോകത്തിനു പരിചയപ്പെടുത്തുക, സംസ്കൃതഭാഷ പ്രചരിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് പ്രിയമാനസം നിർമ്മിച്ചിരിക്കുന്നത്.[5]

രാജേഷ് ഹെബ്ബാർ കേന്ദ്രകഥാപാത്രമായി എത്തുന്ന ഈ ചിത്രത്തിൽ പ്രതീക്ഷ കാശി, മീരാ ശ്രീനാരായൺ എന്നിവരും അഭിനയിച്ചിരിക്കുന്നു. തിരുവനന്തപുരം, പാലക്കാട് എന്നിവിടങ്ങളിലാണ് പ്രിയമാനസത്തിന്റെ ചിത്രീകരണം നടന്നത്.[1]

ചരിത്രം

ഇന്ത്യയിലെ മൂന്നാമത്തെ സംസ്കൃത ചലച്ചിത്രമാണ് പ്രിയമാനസം.[2] ജി.വി. അയ്യർ സംവിധാനം ചെയ്ത ആദിശങ്കരാചാര്യ (1983), ഭഗവദ് ഗീത (1993) എന്നിവയാണ് ഇതിനുമുമ്പ് ഇന്ത്യയിൽ നിർമ്മിക്കപ്പെട്ടിട്ടുള്ള സംസ്കൃത ചലച്ചിത്രങ്ങൾ.[3] 22 വർഷത്തെ ഇടവേളയ്ക്കു ശേഷം ഇന്ത്യയിൽ നിർമ്മിക്കുന്ന സംസ്കൃത ചലച്ചിത്രം എന്ന വിശേഷണവുമായാണ് പ്രിയമാനസം പ്രദർശനത്തിനെത്തിയത്.[1] കേരളത്തിൽ നിർമ്മിക്കുന്ന ആദ്യത്തെ സംസ്കൃത ചലച്ചിത്രം എന്ന പ്രത്യേകതയും ഇതിനുണ്ട്.[6]

വിവാദം

2015-ൽ കേരളത്തിൽ നടന്ന 20-ആമത് രാജ്യാന്തര ചലച്ചിത്രമേളയിൽ പ്രിയമാനസത്തിന് പ്രദർശനാനുമതി നിഷേധിച്ചത് വിവാദമായിരുന്നു.[7][8] ഹൈന്ദവ ബിംബങ്ങൾ കൂടുതലായി ചിത്രീകരിച്ചുകൊണ്ട് മതപ്രചാരണം നടത്തുന്നുവെന്ന വാദവുമായാണ് കേരളസംസ്ഥാന ചലച്ചിത്ര അക്കാദമി ഈ ചിത്രത്തെ മേളയിൽ നിന്നൊഴിവാക്കിയത്.[7][9][3] അമ്പലവാസിയായിരുന്ന ഉണ്ണായി വാരിയരുടെ ജീവിതം പള്ളിയിലോ മോസ്കിലോ ചിത്രീകരിക്കാനാകുമോ എന്നു ചോദിച്ചുകൊണ്ട് ചിത്രത്തിന്റെ സംവിധായകൻ വിനോദ് മങ്കര പ്രതിഷേധവുമായി രംഗത്തെത്തി.[9]

2015-ൽ കേരള രാജ്യാന്തര ചലച്ചിത്രമേളയിൽ നിന്നൊഴിവാക്കിയ ഈ ചിത്രം അതേവർഷം ഗോവയിൽ നടന്ന 46-ആമത് രാജ്യാന്തര ചലച്ചിത്രോത്സവത്തിൽ ഇന്ത്യൻ പനോരമ വിഭാഗത്തിലെ ഉദ്ഘാടന ചിത്രമായി പ്രദർശിപ്പിക്കുകയുണ്ടായി.[8][10] ഏറെ നിരൂപകശ്രദ്ധ നേടിയ ഈ ചിത്രം 2015-ലെ മികച്ച സംസ്കൃത ചലച്ചിത്രത്തിനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരവും സ്വന്തമാക്കി.[11]

അണിയറ പ്രവർത്തകർ

  • രചന, സംവിധാനം - വിനോദ് മങ്കര
  • സംഗീതം - ശ്രീവത്സൻ ജെ. മേനോൻ
  • ചമയം - പട്ടണം റഷീദ്
  • വസ്ത്രാലങ്കാരം - ഇന്ദ്രൻസ് ജയൻ
  • ഛായാഗ്രഹണം - ശംഭു ശർമ്മ
  • നൃത്തസംവിധാനം - ശ്രീലക്ഷ്മി ഗോവർദ്ധൻ (കുച്ചിപ്പുടി)
  • കഥകളി പദങ്ങൾ - കോട്ടയ്ക്കൽ മധു[5]

പുരസ്കാരങ്ങൾ

63-ആമത് ദേശീയ ചലച്ചിത്ര പുരസ്കാരം (2015)
  • മികച്ച സംസ്കൃത ചലച്ചിത്രം[11]

അവലംബം

  1. "പ്രിയമാനസം , 22 വർഷത്തിനു ശേഷം ഒരു സംസ്കൃത സിനിമ". ഫിലിം ബീറ്റ്. 2015-08-04. മൂലതാളിൽ നിന്നും 2018-01-14-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത്: 2018-01-14.
  2. "ഉണ്ണായിവാര്യരുടെ ജീവിതം പകർത്തുന്ന 'പ്രിയമാനസം' പൂർത്തിയായി". മാതൃഭൂമി ദിനപത്രം. 2015-07-16. മൂലതാളിൽ നിന്നും 2018-01-14-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത്: 2018-01-14.
  3. "Controversial Sanskrit film selected at IFFI". The Hindu. 2015-11-07. മൂലതാളിൽ നിന്നും 2018-01-14-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത്: 2018-01-14.
  4. "ഉണ്ണായി വാര്യരുടെ കഥയുമായി പ്രിയമാനസം". മെട്രോവാർത്ത. 2015-06-21. മൂലതാളിൽ നിന്നും 2018-01-14-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത്: 2018-01-14.
  5. "ഉയർത്തെഴുന്നേൽക്കുന്ന സംസ്കൃത ചലച്ചിത്രം". സിറ്റി ന്യൂസ് ഇന്ത്യ. 2015-06-15. മൂലതാളിൽ നിന്നും 2018-01-20-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത്: 2018-01-20.
  6. "ഉൾപിടച്ചിലുകളുടെ പുസ്തകം".
  7. "IFFK rejects world's third Sanskrit Film 'Priyamanasam' for showcasing Hindu deities". Hinduexistance.org. 2015-10-16. മൂലതാളിൽ നിന്നും 2018-01-14-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത്: 2018-01-14.
  8. "പ്രിയമാനസം ഇന്ത്യൻ പനോരമയുടെ ഉദ്ഘാടനചിത്രം". മലയാള മനോരമ. 2015-11-03. മൂലതാളിൽ നിന്നും 2018-01-14-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത്: 2018-01-14.
  9. "പ്രിയമാനസം കേരളത്തിന്റെ നിലപാട് ഗോവയിൽ വിവാദമാകുന്നു. നുണപ്രചരണവുമായി മനോരമ". ജന്മഭൂമി. 2015-11-23. മൂലതാളിൽ നിന്നും 2018-01-14-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത്: 2018-01-14. line feed character in |title= at position 11 (help)
  10. "സംസ്ഥാനം തഴഞ്ഞ പ്രിയമാനസം ഇന്ത്യൻ പനോരമയിലേക്ക്; 4 മലയാള ചിത്രങ്ങളും പനോരമയുടെ ഭാഗമാകും". മറുനാടൻ മലയാളി. 2015-11-03. മൂലതാളിൽ നിന്നും 2018-01-14-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത്: 2018-01-14.
  11. "ബാഹുബലി ചിത്രം, ബച്ചനും കങ്കണയും താരങ്ങൾ". മാതൃഭൂമി ദിനപത്രം. 2016-03-28. മൂലതാളിൽ നിന്നും 2018-01-14-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത്: 2018-01-14.

പുറംകണ്ണികൾ

This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.