പ്രവീണ
മലയാളത്തിലെ ചലച്ചിത്ര-ടെലിവിഷൻ അഭിനേത്രിയാണ് പ്രവീണ. ടി. പത്മനാഭന്റെ പ്രശസ്ത ചെറുകഥയായ 'ഗൗരി'യെ ആസ്പദമാക്കി ഡോ. ശിവപ്രസാദ് സംവിധാനം ചെയ്ത ടെലിഫിലിമിലൂടെ ഒരു ബാലതാരമായി രംഗപ്രവേശം ചെയ്തു. 13 വർഷത്തിലേറെയായി കലാരംഗത്ത് സജീവമായി തുടരുന്നു. 20-ലേറെ ചിത്രങ്ങളിലും 5-ഓളം മെഗാസീരിയലുകളിലും അഭിനയിച്ചു. 1998-ൽ [1]ശ്യാമപ്രസാദ് സംവിധാനം ചെയ്ത അഗ്നിസാക്ഷി, 2008-ൽ [2]അടൂർ ഗോപാലകൃഷ്ണൻ സംവിധാനം ചെയ്ത 'ഒരു പെണ്ണും രണ്ടാണും' എന്നീ ചിത്രങ്ങളിലൂടെ സംസ്ഥാന സർക്കാരിന്റെ മികച്ച രണ്ടാമത്തെ നടിക്കുള്ള പുരസ്കാരം രണ്ടു തവണ സ്വന്തമാക്കി. ക്ലാസ്സിക്കൽ നൃത്തരംഗത്തും ഗായികയായും പ്രവീണ കഴിവ് തെളിയിച്ചിട്ടുണ്ട്. റേഡിയോ ഗൾഫിന്റെ പ്രോഗ്രാം പ്രൊഡൂസറായും പ്രവർത്തിച്ചിട്ടുണ്ട്.നാഷണൽ ബാങ്ക് ഓഫ് ദുബായ്-ൽ ഓഫീസറായ പ്രമോദ് ആണ് ഭർത്താവ്.
പ്രവീണ | |
---|---|
ജനനം | പ്രവീണ 11 ഏപ്രിൽ 1978 ചങ്ങനാശ്ശേരി, കേരളം |
ദേശീയത | ![]() |
മറ്റ് പേരുകൾ | പ്രവീണ പ്രമോദ് |
തൊഴിൽ |
|
സജീവം | 1992–present |
ജീവിത പങ്കാളി(കൾ) | പ്രമോദ് നായർ (2000–present) |
പുറത്തേക്കുള്ള കണ്ണികൾ
- http://actresspraveena.com/
- ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് പ്രവീണ
This article is issued from
Wikipedia.
The text is licensed under Creative
Commons - Attribution - Sharealike.
Additional terms may apply for the media files.