പ്രതിധ്വനി

ഒരു ശബ്ദം ശ്രവിച്ച് സെക്കൻഡിന്റെ പത്തിലൊരു ഭാഗം സമയത്തിനുള്ളിൽ പ്രസ്തുത ശബ്ദം ഒരു പ്രതലത്തിൽ തട്ടി പ്രതിഫലിച്ച് കേൾക്കുകയാണങ്കിൽ ആ ശബ്ദത്തെ പ്രതിധ്വനി എന്നു പറയുന്നു. കുറച്ച് സമയം കഴിഞ്ഞ് കേൾക്കുന്ന പ്രതിഫലനത്തെയാണ് ശബ്ദശാസ്ത്രത്തിൽ പ്രതിധ്വനി എന്നു പറയുന്നത്. ശബ്ദസ്രോതസ്സിന്റെ ഒരിക്കൽ മാത്രമുള്ള പ്രതിഫലനമാണ് യഥാർഥ പ്രതിധ്വനി. പ്രതിധ്വനിക്കുണ്ടാകുന്ന സമയവ്യത്യാസം പ്രതിഫലിപ്പിക്കുന്ന വസ്തുവുമായുള്ള അകലത്തെയും ശബ്ദത്തിന്റെ വേഗതയെയും ആശ്രയിച്ചിരിക്കും. ശബ്ദ വേഗത സെക്കൻഡിൽ 340 മീറ്റർ ആണ്. ഇത് സെക്കൻഡിന്റെ പത്തിൽ ഒരു ഭാഗം സമയം കൊണ്ട്, ഏറ്റവും ചുരുങ്ങിയത് 17 മീറ്റർ അകലെയുള്ള പ്രതിഫലന തലത്തിൽ തട്ടി തിരിച്ചു വന്ന് 34 മീറ്ററെങ്കിലും ആകെ സഞ്ചരിച്ചിരിക്കണം. എങ്കിൽ മാത്രമേ പ്രതി ധ്വനി ഉണ്ടാകൂ.

വ്യത്യസ്ത വസ്തുക്കളിൽ നിന്നുള്ള ധാരാളം പ്രതിഫലനങ്ങൾ ഒരേ സമയം ശ്രോതാക്കളിൽ എത്തുകയാണെങ്കിൽ അതിനെ മാറ്റൊലി എന്നുപറയുന്നു.

This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.