പറങ്ങോടീപരിണയം

മലയാളത്തിലെ ആദ്യത്തെ ആക്ഷേപഹാസ്യ നോവൽ എന്ന പദവി അർഹിക്കുന്ന ക്യതിയാണ് പറങ്ങോടീപരിണയം. കിഴക്കേപ്പാട്ടു രാമൻ കുട്ടി മേനോനാണ് കർത്താവ്.മലയാള നോവലിന്റെ തുടക്ക കാലത്ത് സ്ത്രീനാമ തലക്കെട്ടിൽ ധാരാളം നോവലുകൾ ഉണ്ടായി. പരിഷ്ക്കാരം എന്ന പേരിൽ ജീവിതത്തിൽ കടന്നു വന്ന മാറ്റങ്ങളെ എല്ലാവർക്കും ഒരു പോലെ ഉൾക്കൊള്ളാനായില്ല. ഇത്തരത്തിൽ ഒരു പ്രതിഷേധമായിരുന്നു പറങ്ങോടീപരിണയം.കുന്ദലത, ഇന്ദുലേഖ,മീനാക്ഷി,സരസ്വതിവിജയം എന്നീ നോവലുകളെ ആക്ഷേപിച്ചുകൊണ്ടാണ് രാമൻ മേനോൻ ഈ ക്യതി രചിച്ചിട്ടുള്ളത്.1892 ലാണ് ആദ്യ പ്രസിദ്ധീകരണം.[1] . കുളത്തിൽ പോയതും നീർക്കോലിയെ കണ്ടതും, ഒരത്ഭുതം,ചെണ്ടകൊട്ടിയത്, ഒരു ആണ്ടിയൂട്ട്, മരുമകൻ വക്കീലായതും മകൾ തിരണ്ടതും, കൊടുങ്ങല്ലൂർഭരണീ, തോക്ക് ഉണക്കിയതും രസക്കയറു മുറിഞ്ഞതും, പറങ്ങോടിയുടെ പരിഭ്രമവും പറങ്ങോടന്റെ പരിങ്ങലും, ഒരു യാത്ര, ഒരു സംഭാഷണം അല്ലെങ്കിൽ പതിനെട്ടാം അധ്യായം, പറങ്ങോടിക്കുട്ടിയുടെ പശ്ചാത്താപം, അവസാനം, എന്നീ പേരുകളിലുള്ള പന്ത്രണ്ട് അദ്ധ്യായങ്ങൾ അടങ്ങിയതാണ് ഈ ക്യതി. തുടക്കം ഇപ്രകാരമാണ് - “ഹിമവത്സേതുപര്യന്തം നീണ്ടുകിടക്കുന്നതായ ഭാരതഖണ്ഡത്തിൽ പണ്ട് രജതമംഗലം രജതമംഗലം എന്നൊരു രാജ്യം.രജതേശ്വരൻ രജതേശ്വരൻ എന്നൊരു രാജാവ്.താമ്രനാഥൻ താമ്രനാഥൻ എന്നൊരു മന്ത്രി.കനകമംഗളാ കനകമംഗളാ എന്നൊരു ഭാര്യ!....” വിമർശനത്തിന്റെ ആക്ഷേപ രസം പകരുന്ന ഈക്യതി ഒരു നൂറ്റാണ്ടിനുമേൽ കഴിഞ്ഞിട്ടും നമ്മിൽ വായനാ കൌതുകം ജനിപ്പിക്കുന്നു.

അവലംബം

  1. പറങ്ങോടീപരിണയം,ചിന്ത പബ്ലിഷേഴ്സ്, തിരുവനന്തപുരം2013, പുറാം-23
This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.