പനിക്കൂർക്ക
ഭൂമിയിൽ നിന്ന് അധികം ഉയരത്തിലല്ലാതെ താഴ്ന്നു വളരുന്ന ഔഷധ സസ്യമാണ് പനിക്കൂർക്ക ([English: Plectranthus amboinicus) അഥവാ ഞവര. കോളിയസ് അരോമാറ്റികസ് (Coleus aromaticus) എന്നാണ് ശാസ്ത്രീയനാമം[1]. "കർപ്പൂരവല്ലി", "കഞ്ഞിക്കൂർക്ക" "നവര" എന്നും പ്രാദേശികമായി അറിയപ്പെടുന്നു. പച്ച നിറത്തിലുള്ള ഇളം തണ്ടുകൾക്കും ഇലകൾക്കും മൂത്തുകഴിഞ്ഞാൽ തവിട്ടു നിറം ആയിരിക്കും.
പനിക്കൂർക്ക | |
---|---|
![]() | |
Scientific classification | |
Kingdom: | Plantae |
(unranked): | Angiosperms |
(unranked): | Eudicots |
(unranked): | Asterids |
Order: | Lamiales |
Family: | Lamiaceae |
Genus: | Plectranthus |
Species: | P. amboinicus |
Binomial name | |
Plectranthus amboinicus (Lour.) Spreng. | |
Synonyms | |
Coleus amboinicus Lour. |
രാസ ഘടകങ്ങൾ
അകോറിൻ, അസാരോൺ [2]
ഔഷധ ഉപയോഗം
ആയുർവേദത്തിൽ പനികൂർക്കയുടെ ഇല പിഴിഞ്ഞ നീർ കഫത്തിന് നല്ലൊരു ഔഷധമാണ്. പനിക്കൂർക്കയുടെ തണ്ട്, ഇല എന്നിവ ഔഷധത്തിനു് ഉപയോഗിക്കുന്നു. ഗൃഹവൈദ്യത്തിൽ, ചുക്കുക്കാപ്പിയിലെ ഒരു ചേരുവയാണ് പനിക്കൂർക്ക. മൂത്രവിരേചനത്തിനു നല്ലതാണിത് പനിക്കൂർക്കയില വാട്ടിപ്പിഴിഞ്ഞനീര് 5 മില്ലി വീതം സമം ചെറുതേനിൽ ചേർത്ത് കഴിച്ചാൽ കുട്ടികൾക്കും മുതിർന്നവർക്കുമുണ്ടാകുന്ന പനി,ജലദോഷം,ശ്വാസം മുട്ട് തുടങ്ങിയ രോഗങ്ങൾ സുഖപ്പെടും.പുളി ലേഹ്യം, ഗോപിചന്ദനാദി ഗുളിക എന്നിവയിലെ ഒരു ചേരുവയാണ് പനിക്കൂർക്ക.[4] വലിയ രസ്നാദി കഷായം, വാകാദി തൈലം എന്നിവയിലും ഉപയോഗിക്കുന്നു, [5]
ലോകത്തിൽ പല ഭാഗത്തും ഈ ഔഷധസസ്യത്തെ കുറിച്ചുള്ള ഗവേഷണങ്ങ്ങൾ നടന്നിട്ടുണ്ട്. പനിക്കൂർക്കയുടെ നീരു നല്ലൊരു ആന്റിബയോട്ടിക്കാണെന്നു കണ്ടെത്തിയിട്ടുണ്ട്.
ഇതും കാണുക
ഔഷധസസ്യങ്ങളുടെ പട്ടിക
ചിത്രങ്ങൾ
- പനിക്കൂർക്കയുടെ പൂവ്
- പനിക്കൂർക്കയുടെ പൂവ്
- പനിക്കൂർക്ക
അവലംബം
- http://www.naturemagics.com/ayurveda/panikoorka.shtm
- എം. ആശാ ശങ്കർ, പേജ് 11 - ഔഷധ സസ്യങ്ങൾ കൃഷിയും ഉപയോഗവും, കേരള കാർഷിക സർവകലശാല.
- ഔഷധ സസ്യങ്ങൾ-2, ഡോ. നേശമണി, കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട്
- കേരളത്തിലെ ഔഷധ സസ്യങ്ങൾ- ഡോ.സി.ഐ. ജോളി, കറന്റ് ബുക്സ്
ഔഷധ സസ്യങ്ങൾ 2- ഡോ. നേശമണി, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് - കേരളത്തിലെ ഔഷധ സസ്യങ്ങൾ
പുറത്തേക്കുള്ള കണ്ണികൾ
![]() |
വിക്കിസ്പീഷിസിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്: പനിക്കൂർക്ക |
![]() |
വിക്കിമീഡിയ കോമൺസിലെ Plectranthus amboinicus എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്. |