പത്രം
Ad 618- ൽ ചൈനയിൽ ഉണ്ടായ പീക്കിങ് ഗസറ്റ് ആണ് ലോകത്തിലെ പ്രഥമ പത്രം. ഈസ്റ്റ് ഇന്ത്യ കമ്പനിയിൽ നിന്നും പിണങ്ങി പിരിഞ്ഞ ജെയിംസ് അഗസ്റ്റസ് ഹിക്കി 1780 ജനുവരി 29-ന് കൽക്കട്ടയിൽ നിന്നും പുറപ്പെടിപ്പിച്ചു തുടങ്ങി യ "ബംഗാൾ ഗസ്റ് " ആണ് ഭാരതത്തിലെ പ്രഥമ വർത്തമാന പത്രം. രാജ്യസമാചാരം ആണ് മലയാളത്തിലെ ആദ്യ പത്രം (1847) പിന്നീട് " പശ്ചിമോദയം, ജ്ഞാനനിക്ഷേപം, തുടങ്ങിയ നിരവധി പത്രങ്ങളും, മാസികകളും പുറത്തിറങ്ങി. വൃത്താന്ത പത്രത്തിന്റെ സ്വഭാവത്തിലുള്ള ആദ്യ പത്രം പചിമാതാര ആണ്. ദീപിക 1887ഉം , മനോരമ 1890 ഉം പുറത്തിറങ്ങി.സാമൂഹിക വിദ്യാഭ്യാസ പ്രചരണ യത്നങ്ങളിൽ വർത്തമാന പത്രങ്ങളും ആനുകാലിക പ്രസിദ്ധീകരണങ്ങളും വലിയ പങ്ക് നിർവ്വഹിച്ചിട്ടുണ്ട്. 1848-ൽ കോട്ടയത്തുനിന്നും ജ്ഞാന നിക്ഷേപം പുറത്തുവന്നു. പശ്ചിമതാരക (1865), കേരളപതാക (1870), മലയാള മിത്രം(1878), കേരള മിത്രം (1881), നസ്രാണി ദീപിക (1887), മലയാള മനോരമ (1890) ഇവയെല്ലാം ആദ്യകാല പത്രങ്ങളാണ്. ഇരുപതാം നൂറ്റാണ്ട് ആയപ്പോഴേക്കും പത്രങ്ങളുടെ വികാസം വേഗത്തിലായി. മാതൃഭൂമി (1923), കേരളകൗമുദി (1940), ദേശഭിമാനി (1945), ജനയുഗം (1948) തുടങ്ങിയവയാണ് ഇരുപതാം നൂറ്റാണ്ടിൽ ആരംഭിച്ച പ്രമുഖ പത്രങ്ങൾ.