പതം

കൊയ്ത്തിനുള്ള കൂലി അഥവാ കർഷകതൊഴിലാളികൾക്കുള്ള ഓഹരിയാണ് പതം. പണ്ടുകാലങ്ങളിൽ കൂലി പണമായി കൊടുക്കുന്നതിനു പകരം ഒരു നിശ്ചിത അളവ്(ശതമാനം) നെല്ലാണ് കൂലിയായി കൊടുത്തിരുന്നത്.സാധാരണ ജനങ്ങൾക്ക് ക്രയവിക്രയത്തിനായി പണം ലഭ്യമല്ലാതിരുന്ന ഒരു അവസ്ഥയിലായിരുന്നു അന്ന്. നെല്ലായിട്ട് തൊഴിലാളിക്ക് കൊടുക്കുന്ന ഈ ദിവസക്കൂലിയെ വല്ലി എന്നും പറയുന്നു.

പതം അളക്കുക

കളത്തിൽ കറ്റ മെതിച്ച് നെല്ല് കൂട്ടിയിട്ട ശേഷം അളന്ന (പൊലി അളക്കുക എന്ന് പറയും) ശേഷം കൊയ്ത്ത് കൂലിയായി പതം അളന്ന് തൊഴിലാളിക്ക് അളന്നു കൊടുക്കുന്നതിനെയാണ് പതം അളക്കുക എന്ന് പറയുന്നത്.

ഇതും കാണുക

This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.