നീരാളി

കടലിൽ കാണപ്പെടുന്ന ഒരു ജീവിയാണ്.നീരാളിഎന്നും കിനാവള്ളി എന്നും പേരുണ്ട്. ഏകദേശം 300ൽ തരം നീരാളികളെ കടലിൽ കണ്ടെത്തിയിട്ടുണ്ട്. പക്ഷേ കണക്ക്, അറിയാത്തതിന്റെ മൂന്നിൽ ഒരു ഭാഗം മാത്രമെ വരൂ.

നീരാളി
The Common Octopus, Octopus vulgaris.
Scientific classification
Kingdom:
Animalia
Phylum:
Mollusca
Class:
Cephalopoda
Subclass:
Coleoidea
Superorder:
Octopodiformes
Order:
Octopoda

Leach, 1818
Suborders

Pohlsepia (incertae sedis)
Proteroctopus (incertae sedis)
Palaeoctopus (incertae sedis)
Cirrina
Incirrina

Synonyms
  • Octopoida
    Leach, 1817

പ്രത്യേകതകൾ

നീരാളികളുടെ ശരീരത്തിൽ എല്ലുകളില്ല. ഇതാണു ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. കൂടാതെ ഇതിനു ശരീരം ചെറുതാക്കി വളരെ ചെറിയ സ്ഥലത്തു കൂടി ഞെരുങ്ങിക്കയറാൻ കഴിയും. നീരാളിക്ക് രണ്ടു വലിയ കണ്ണുകളുണ്ടാകും. ഇതിനു പ്രധാനമായും എട്ടു കൈകളുണ്ട്, ഒരു കൈ നഷ്ട്പ്പെട്ടാൽ ആ സ്ഥാനത്ത് പുതിയ ഒന്ന് വളർന്നുവരും. കൈകൾ ഉപയോഗിച്ചാണ് നീരാളികൾ സഞ്ചരിക്കുന്നതും ഇരപിടിക്കുന്നതും .ഇവയുടെ പ്രധാന ഇരകൾ ഞണ്ടുകളും നത്തക്കാ കക്കകളുമാണ്. ഏറ്റവും വലിയ നീരാളിക്ക് 20 അടിയിലേറെ വലിപ്പമുണ്ട്. ഏറ്റവും ചെറിയ നീരാളിക്ക് ഒരിഞ്ചിൽ താഴെ വലിപ്പമേയുള്ളൂ. ഒരു പെൺനീരാളി ഒറ്റ തവണ ഒരു ലക്ഷത്തിലേറെ മുട്ടകളിടുന്നു. ഈ മുട്ടകളുടെ സംരക്ഷണ ചുമതലയും പെൺനീരാളിക്കാണ്. നീരാളിക്ക് മൂന്ന് ഹൃദയങ്ങളുണ്ട്.

ചിത്രശാല

ഇതും കാണുക

  • പ്രശസ്തൻ ആയ നീരാളി പോൾ.

മറ്റ് കണ്ണികൾ


This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.