നാരകശലഭം
കറുത്ത ചിറകുകളും അനേകം മഞ്ഞപ്പൊട്ടുകളും നീണ്ട പാടുകളുമുള്ള ഒരു സാധാരണ ശലഭമാണ് നാരക ശലഭം [1](Lime Butterfly, Papilio demoleus).[2][3][4][5] നാരകത്തെ ബാധിക്കുന്ന കീടമായതിനാലാണ് പേര് വന്നത്.
നാരക ശലഭം (Papilio demoleus) | |
---|---|
![]() | |
Scientific classification | |
Kingdom: | Animalia |
Phylum: | Arthropoda |
Class: | Insecta |
Order: | Lepidoptera |
Family: | Papilionidae |
Genus: | Papilio |
Species: | P. demoleus |
Binomial name | |
Papilio demoleus Linnaeus, 1758 | |
ജീവിതചക്രം

കാറ്റർപില്ലറിന്റെ ആദ്യ ഇൻസ്റ്റാർ കറുത്ത നിറമുള്ളതാണ്. രണ്ടും മൂന്നും നാലും ഇൻസ്റ്റാറുകൾ ഇരുണ്ട നിറമുള്ളവയും കടുത്ത ബ്രൗൺ നിറമുള്ള ശിരസ്സുള്ളവയുമാണ്. ആദ്യ കാറ്റർപില്ലറിന്റെ എട്ടും ഒൻപതും ഘണ്ഡങ്ങളിലെ വെള്ള പാട് പക്ഷിക്കാഷ്ടത്തിലെ യൂറിക്ക് ആസിഡ് പോലെ തോന്നുന്നവയാണ്. ഇത് ഇരപിടിയന്മാരിൽ നിന്ന് രക്ഷപ്പെടാൻ സഹായകമാണ്. [6][7]
അഞ്ചാം ഇൻസ്റ്റാർ മുതൽ സിലിണ്ടറാകൃതിയും ഇളം പച്ചനിറവുമാണ് കാറ്റർ പില്ലറൂകൾക്കുണ്ടാവുക. [6][7]
പ്യൂപ്പയുടെ നിറം പശ്ചാത്തലത്തിന്റെ നിറമനുസരിച്ച് പച്ചയോ ബ്രൗൺ നിറമോ ആവാം.[6][7][8]
മൺസൂൺ കഴിയുമ്പോഴാണ് ശലഭങ്ങളെ കൂടുതലായി കാണാൻ സാധിക്കുന്നത്.[6]
- ഒരുവർഷമുണ്ടാകുന്ന തലമുറകൾ: എട്ട്
- മുട്ട വിരിയാനെടുക്കുന്ന സമയം: 3.1 മുതൽ 6.1 വരെ ദിവസങ്ങൾ
- ലാർവ ഘട്ടം: 12.9 മുതൽ 22.7 വരെ ദിവസങ്ങൾ
- പ്യൂപ്പ ഘട്ടം: 8.0 മുതൽ 22.4 വരെ ദിവസങ്ങൾ
- ശലഭം: 4 മുതൽ 6 വരെ ദിവസങ്ങൾ. 5.1 ദിവസം ശരാശരി.
- ഏർലി ഇൻസ്റ്റാർ കാറ്റർപില്ലർ.
- മിഡിൽ ഇൻസ്റ്റാർ കാറ്റർപില്ലർ
- നാലാമത്തെ ഇൻസ്റ്റാർ കാറ്റർപില്ലർ
- പ്യൂപ്പ.
പരാദങ്ങൾ
_cat_W_IMG_2862.jpg)
കടന്നലുകൾ കാറ്റർപില്ലറുകളിൽ മുട്ടയിടുകയും മുട്ട വിരിഞ്ഞുണ്ടാകുന്ന ലാർവ കാറ്റർപില്ലറിനെ ഉള്ളിൽ നിന്ന് തിന്ന് നശിപ്പിക്കുകയും ചെയ്യും. പ്യൂപ്പ സ്റ്റേജിലെത്തിക്കഴിയുന്ന കാറ്റർപില്ലറിനെ കൊന്നുകൊണ്ട് ലാർവകൾ പുറത്തുവരും. [7]
ഇന്ത്യയിൽ താഴെപ്പറയുന്ന കടന്നലുകൾ ഇത്തരത്തിൽ നാരകശലഭത്തെ ആക്രമിക്കുന്നവയാണ്:[6]
- അപാന്റലെസ് സ്പീഷീസുകൾ
- ബ്രാകൺ ഹെബെക്റ്റോർ.
സാമ്പത്തികപ്രാധാന്യം

സിട്രസ് ഇനത്തിൽ പെട്ട പല സസ്യങ്ങളെയും ബാധിക്കുന്ന സാമ്പത്തികപ്രാധാന്യമുള്ള ഒരു കീടമാണ് ലൈം ബട്ടർഫ്ലൈ. ഇന്ത്യയിലും പാകിസ്താനിലും ഇറാഖിലും മദ്ധ്യപൂർവ്വേഷ്യയിലും ഇതുമൂലമുള്ള പ്രശ്നങ്ങളുണ്ട്. കരീബിയൻ രാജ്യങ്ങളിൽ നിന്ന് ഇവ ഫ്ലോറിഡയിലേയ്ക്കും പടരാൻ സാദ്ധ്യതയുണ്ടത്രേ. വിളകൾക്ക് ഇത് വലിയ ഭീഷണിയാണ്. [9] നാരകങ്ങളുടെ ഇലകൾ പൂർണ്ണമായും നശിപ്പിക്കാൻ കാറ്റർപില്ലറുകൾക്ക് സാധിക്കും.[6]
പുഴുക്കളെ കൈ കൊണ്ടെടുത്ത് കളയുകയും എൻഡോസൾഫാൻ കീടനാശിനി ഉപയോഗിക്കുകയുമാണ് ഇന്ത്യൻ സർക്കാർ ഏജൻസികൾ ഉപദേശിച്ചിരുന്ന നിയന്ത്രണമാർഗ്ഗം. [10] ഇപ്പോൾ എൻഡോസൾഫാൻ സുപ്രീം കോടതി നിരോധിച്ചിരിക്കുകയാണ്. [11][12]
ചിത്രങ്ങൾ
അവലംബം
- ചിത്രശലഭങ്ങൾ (കേരള ശാസ്ത്രസാഹിത്യ പരിഷത്ത്)- സുരേഷ് ഇളമൺ
- R.K., Varshney; Smetacek, Peter (2015). A Synoptic Catalogue of the Butterflies of India. New Delhi: Butterfly Research Centre, Bhimtal & Indinov Publishing, New Delhi. p. 5. doi:10.13140/RG.2.1.3966.2164. ISBN 978-81-929826-4-9.
- Savela, Markku. "Papilio Linnaeus, 1758". Lepidoptera Perhoset Butterflies and Moths.
-
ഇപ്പോൾ പൊതുസഞ്ചയത്തിലുള്ള കൃതിയിൽനിന്നുള്ള വിവരങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു: Bingham, C.T. (1907). The Fauna of British India, Including Ceylon and Burma. II (1st ed.). London: Taylor and Francis, Ltd. pp. 39–40. - Moore, Frederic (1901–1903). Lepidoptera Indica. Vol. V. London: Lovell Reeve and Co. pp. 234–240.CS1 maint: Date format (link)
- Lewis, Delano S. (January 2009). "Lime Swallowtail, Chequered Swallowtail, Citrus Swallowtail Papilio demoleus Linnaeus (Insecta: Lipidoptera: Papilionidae)" (PDF). University of Florida (IFAS Extension). ശേഖരിച്ചത്: 26 November 2010.
- Kunte, Krushnamegh (2000). Butterflies of Peninsular India. India, a lifescape (reprint 2006 ed.). Hyderabad: Universities Press (India) Ltd. p. 254. ISBN 978-81-7371-354-5. ശേഖരിച്ചത്: 27 November 2010.
- Smith, A. G. (1978). "Environmental Factors Influencing Pupal Colour Determination in Lepidoptera. I. Experiments with Papilio polytes, Papilio demoleus and Papilio polyxenes" (abstract). Proceedings of the Royal Society of London. Series B, Biological Sciences. 200 (1140): 295–329. ശേഖരിച്ചത്: 29 November 2010.
- Homziak, Nicholas T.; Homziak, Jurij (2006). "Papilio demoleus (Lepidoptera: Papilionidae): A new record for the United States, Commonwealth of Puerto Rico" (full free download). Florida Entomologist. 89 (4): 485–488. doi:10.1653/0015-4040(2006)89[485:PDLPAN]2.0.CO;2. ശേഖരിച്ചത്: 11 November 2010.
- Unattributed (2008). "Acid Lime (Citrus aurantifolia (Christm) Swingle)". TNAU Agritech Portal - Horticulture:Fruit Crops:Acid Lime. Tamil Nadu Agricultural University. ശേഖരിച്ചത്: 20 March 2012. Alt webcitation url.
- "Supreme Court bans Endosulfan for eight weeks - Economic Times". Articles.economictimes.indiatimes.com. 13 May 2011. ശേഖരിച്ചത്: 20 March 2012.. Alt webcitation url.
- "Supreme Court refuses to lift ban on endosulfan - Times Of India". Articles.timesofindia.indiatimes.com. 5 August 2011. ശേഖരിച്ചത്: 20 March 2012. Alt webcitation url.
![]() |
വിക്കിസ്പീഷിസിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്: Papilio demoleus |
![]() |
വിക്കിമീഡിയ കോമൺസിലെ Papilio demoleus എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്. |