ധ്യാനം

പരചിന്ത കൂടാതെ, ഏകാഗ്രമായി, ഒരേ വിഷയത്തിൽ ശ്രദ്ധയർപ്പിച്ച് നടത്തുന്ന ഉപാസനയെ ആണ് ധ്യാനം. ഇന്ദ്രിയങ്ങളെ പ്രാപഞ്ചിക വിഷയങ്ങളിൽ നിന്നു മുക്തമാക്കി, മനസ്സിനെ പൂർണമായും വിധേയമാക്കി, ചിത്തം ഏകാഗ്രമാക്കി, നിരന്തരമായ ധ്യാനസാധനയാൽ, ആത്മാനുഭവ ലക്ഷ്യത്തിൽ ഉറപ്പിച്ച് മനസ്സിനും ഇന്ദ്രിയങ്ങൾക്കും അതീതമായി അത്യുന്നതമായി ഉയർന്ന് ആനന്ദാധീനനാകുന്ന ഭാവാവസ്ഥയാണ് ധ്യാമെന്ന് അത് പരിശീലിക്കുന്നവർ അതിനെ വിശേഷിപ്പിക്കുന്നു.

സത്യോന്മുഖമായ ഒരവ്യാഹതപ്രവാഹകമെന്ന് ഇതിനെ ഋഷികൾ വിശേഷിപ്പിക്കുന്നു. ധ്യാനം എന്ന് അർഥംവരുന്ന മെഡിറ്റേഷൻ (meditation) എന്ന് ഇംഗ്ലീഷ് പദം ലാറ്റിൻഭാഷയിലെ മെഡിറ്റാറി (meditari) എന്ന വാക്കിൽനിന്നാണ് നിഷ്പന്നമായത്. ഇതിന്റെ അർഥം ആഴത്തിലുള്ള തുടർച്ചയായ വിചിന്തനം അല്ലെങ്കിൽ എതെങ്കിലും ഒരു ചിന്തയിലുള്ള ശ്രദ്ധാപൂർവമായ വാസം എന്നാണ്. ഇതിന്റെ ലളിതമായ അർഥം മനസ്സിൽ ആലോചിച്ച് ഉറപ്പിക്കുക എന്നോ ഏതെങ്കിലും ഒരു കാര്യത്തെക്കുറിച്ചു മാത്രം തുടർച്ചയായി ചിന്തിക്കുക എന്നോ ആണ്. യോഗയിലെ ഒരു ഘട്ടവുമാണ് ധ്യാനം. [1]

അവലംബം

  1. സർവ്വ വിജ്ഞാനകോശം
This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.