തൊഴിലില്ലായ്മ

പണിയെടുക്കാൻ സന്നദ്ധമായിരുന്നിട്ടും പണി കിട്ടാത്ത അവസ്ഥയ്ക്കാണ് തൊഴിലില്ലായ്മ എന്ന് പറയുന്നത് .

വിവിധ രാജ്യങ്ങളിലെ തൊഴിലില്ലായ്മയുടെ ഘടന ജനുവരി 2009

തൊഴിലില്ലായ്മ എന്നതിന് പല നിർവ്വചനമുണ്ട് .അര ദിവസത്തിൽ ഒരു മണിക്കൂർപ്പോലും തൊഴിൽ കിട്ടാത്ത ആളാണ് തൊഴിൽരഹിതനെന്ന് ചില സാമ്പത്തിക വിദഗ്ദ്ധർ പറയുന്നു . ഇന്ത്യയിൽ തൊഴിലില്ലായ്മയുടെ കണക്കെടുക്കുന്നത് നാഷണൽ സാമ്പിൾ സർവ്വെ ഓർഗനൈസേഷനാണ്(NSSO) .ഇന്ത്യയിലെ സെൻസസ് റിപ്പോർട്ടിലും ,എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളുടെ റിപ്പോർട്ടിലും തൊഴിലില്ലായ്മ സംബന്ധിച്ച വിവരങ്ങളുണ്ട് .

വിവിധതരം തൊഴിലില്ലായ്മകൾ

ഇന്ത്യയിലെ തൊഴിലില്ലായ്മയുടെ സ്ഥിതി അത്യന്തം സങ്കീർണമാണ് .തൊഴിലില്ലായ്മ പലതരമുണ്ട് .

  1. 1-പ്രത്യക്ഷ തൊഴിലില്ലായ്മ
  2. 2-പ്രഛന്ന തൊഴിലില്ലായ്മ
  3. 3-കാലിക തൊഴിലില്ലായ്മ.

1"പ്രത്യക്ഷ തൊഴിലില്ലായ്മ.."

ഒരാൾ പണിയെടുക്കാൻ സന്നദ്ധനാവുക മണ്ട ജയ്യുംഡ പണിയൊന്നും കിട്ടാതിരിക്കുകയുമാണെങ്കിൽ അത് പ്രത്യക്ഷ തൊഴിലില്ലായ്മയാണ് .

2"പ്രഛന്ന തൊഴിലില്ലായ്മ.."

വികസ്വരസമ്പദ്വ്യവസ്ഥകളിലെ കാർഷികമേഖലയിൽ കാണുന്ന ഒരു സവിശേഷതരം തൊഴിലില്ലായ്മയാണിത് .കൃഷിക്ക് ആവശ്യമായതിനേക്കാളേറെ ആളുകളെ പണിക്ക് നിയോഗിക്കുമ്പോഴുണ്ടാകുന്ന അവസ്ഥാവിശേഷമാണ് പ്രഛന്ന തൊഴിലില്ലായ്മ. അതായത് കൃഷിക്ക് നിയോഗിച്ചവരിൽ കുറെപ്പേരെ പിൻവലിച്ചാലും ഉത്പാദനത്തിൽ കുറവ് വരില്ല .ഇന്ത്യയിൽ പ്രഛന്ന തൊഴിലില്ലായ്മ വ്യാപകമാണ്

3"കാലിക തൊഴിലില്ലായ്മ..."

കാലാവസ്ഥയനുസരിച്ച് കുറച്ചുകാലം മാത്രം തൊഴിലുണ്ടാവുകയും മറ്റുള്ള സമയങ്ങളിൽ തൊഴിലില്ലാതിരിക്കുകയും ചെയ്യുന്നതിനെ കാലിക തൊഴിലില്ലായ്മയെന്ന് പറയുന്നു കൃഷിപ്പണി ഇതിനുദാഹരണമാണ് .

പുറത്തേക്കുള്ള കണ്ണികൾ

  • ജനസംഖ്യാ രീതി
This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.